ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധക്ക്; ഇനി പഴയത് പോലെ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാനാകില്ല,സമയപരിധി കുറച്ചു

യാത്ര സൗകര്യപ്രദമാക്കാൻ വളരെ നേരത്തെ തന്നെ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവരുണ്ട്. എന്നാൽ ഇനി അത് നടപ്പില്ല. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സമയപരിധി കുത്തനെ കുറച്ചിരിക്കുകയാണ് റെയിൽവെ. ഇനി മുതൽ 60 ദിവസം മുൻപ് വരെ മാത്രമേ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ. നവംബർ 1 മുതൽ പുതിയ മാറ്റം നിലവിൽ വരും.

നേരത്തേ 120 മുൻപ് വരെ മുൻകൂട്ടി ട്രെയിൻ ബുക്ക് ചെയ്യാൻ സാധിക്കുമായിരുന്നു. 2015 ലായിരുന്നു കൂടുതൽ സമയം അനുവദിച്ച് കൊണ്ട് റെയിൽവെ ഉത്തരവിറക്കിയത്. എന്നാൽ പുതിയ തീരുമാനത്തിന് പിന്നിലുള്ള കാരണം എന്തെന്ന് വ്യക്തമല്ല.അതേസമയം ഒക്ടോബർ 31 വരെ മുൻകൂട്ടി ബുക്ക് ചെയ്ത ടിക്കറ്റുകളെ പുതിയ ഉത്തരവ് ബാധിക്കില്ലെന്ന് റെയിൽവെ അറിയിച്ചു. മാത്രമല്ല വിദേശ വിനോദസഞ്ചാരികൾക്കുള്ള നിയമത്തിലും മാറ്റമില്ല. ഇവർക്ക് പഴയത് പോലെ തന്നെ 365 ദിവസം മുൻപ് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും.

ಬಿಸಿ ಬಿಸಿ ಸುದ್ದಿ

ಕ್ರಿಕೆಟ್ ಲೈವ್ ಸ್ಕೋರ್

ಚಿನ್ನ ಮತ್ತು ಬೆಳ್ಳಿ ಬೆಲೆಗಳು