ആ ​ഗ്യാപ്പിൽ പോലും നയൻ‌താര കുടുംബത്തെ നോക്കും; ആയമാരുടെ ചെലവിനെക്കുറിച്ചുള്ള വാദത്തിന് പിന്നാലെ കവിൻ

തെന്നിന്ത്യൻ സിനിമാ രം​ഗത്തെ താരറാണിയായ നയൻതാരയ്ക്ക് നിരവധി ആരാധകരുണ്ട്. കൈ നിറയെ അവവസരങ്ങളുമായി കരിയറിലെ തിരക്കുകളിലാണിന്ന് നടി. ഒപ്പം കുടുംബ ജീവിതത്തിലേക്കും ബിസിനസിലേക്കും ശ്രദ്ധ കൊടുക്കുന്നു. നയൻതാരയുടെ കരിയറിനെയും ജീവിതത്തെയും കുറിച്ചുള്ള ഡ്യോകുമെന്ററി നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യാൻ പോകുകയാണ്. സിനിമാ രം​ഗത്തെ നയൻതാരയുടെ നേട്ടങ്ങൾ ഡോക്യുമെന്ററിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

കുടുംബം, സിനിമ, ബിസിനസ് എന്നീ മൂന്ന് കാര്യങ്ങളിലേക്കും നയൻതാരയ്ക്ക് എങ്ങനെ ഒരുപോലെ ശ്രദ്ധ കൊടുക്കാൻ പറ്റുന്നെന്ന ചോദ്യം ആരാധകർക്കുണ്ട്. സ്ത്രീകൾക്ക് മൾട്ടി ടാസ്കിന് പ്രത്യേക കഴിവുണ്ടെന്നാണ് ഇതേക്കുറിച്ച് ഒരിക്കൽ നയൻതാര പറഞ്ഞത്. ഇപ്പോഴിതാ നയൻതാരയെക്കുറിച്ച് നടൻ കവിൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തൃഷയെയാണോ നയൻതാരയെ ആണോ ഇഷ്ടമെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നടൻ.

തൃഷ മാമിനെ എനിക്ക് വളരെ മുമ്പേ ഇഷ്ടമാണ്. നയൻതാര മാമുമായി അടുത്തിടെയാണ് സൗഹൃദത്തിലാകുന്നത്. ഇപ്പോഴാണ് അവർക്കൊപ്പം വർക്ക് ചെയ്തതും അടുത്തിടപഴകിയതും. എങ്ങനെ വർക്ക് ചെയ്യുന്നു, കുറച്ച് സമയം ബ്രേക്ക് കിട്ടിയാൽ ആ ​ഗ്യാപ്പിൽ കുടുംബത്തെ നോക്കുന്നതുമെല്ലാം നേരിട്ട് കണ്ടു. ചുറ്റുമുള്ളവരെയും അവർ നന്നായി നോക്കും. ഇപ്പോൾ നയൻതാര മാം തന്റെ നല്ല സുഹൃത്താണെന്ന് പറയാമെന്നും കവിൻ വ്യക്തമാക്കി.

അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിൽ കവിനും നയൻതാരയും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല. വിഷ്ണു എടവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്തിടെ നയൻതാരയ്ക്കെതിരെ ചില ആരോപണങ്ങൾ വന്നിരുന്നു. സെറ്റുകളിൽ നയൻതാര കുട്ടികളുമായാണ് എത്തുന്നതെന്നും കുട്ടികളെ നോക്കുന്ന ആയമാരുടെ ചെലവുൾപ്പെടെ നിർമാതാവാണ് വഹിക്കുന്നതെന്നും ചില ഫിലിം ജേർണലിസ്റ്റുകൾ ആരോപിച്ചു.

പരാമർശം വലിയ തോതിൽ ചർച്ചയായി. മക്കൾ ജനിച്ച ശേഷം കരിയറും കുടുംബ ജീവിതവും ബാലൻസ് ചെയ്യാനുള്ള ശ്രമത്തിലാണ് നയൻതാര. സെറ്റുകളിൽ എത്തുന്ന സമയത്തിൽ പോലും മാറ്റം വന്നിട്ടുണ്ടെന്നാണ് വിവരം. നേരത്തെ തന്നെ രാവിലെ 9 മണിക്ക് സെറ്റിലെത്തുന്നതും വൈകുന്നേരത്തോടെ ഷൂട്ട് അവസാനിപ്പിക്കുന്നതുമാണ് നയൻതാരയുടെ രീതി.

ഉയിർ, ഉലകം എന്നിവരാണ് നയൻതാരയുടെ മക്കൾ. എത്ര തിരക്കായാലും മക്കൾക്ക് വേണ്ടി സമയം കണ്ടെത്താറുണ്ടെന്ന് അടുത്തിടെ നയൻതാര സൈമ പുരസ്കാര വേദിയിൽ‌ പറഞ്ഞിരുന്നു. അതേസമയം മക്കളുടെ ആയമാരുടെ ചെലവ് പോലും നിർമാതാക്കളാണ് വഹിക്കുന്നതിൽ അത് കടന്ന കൈയായി പോയെന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായമുണ്ട്.

എന്നാൽ ഫിലിം ജേർണലിസ്റ്റുകളുടെ വാദത്തോട് നയൻതാര ഇതുവരെ പ്രതികരിച്ചിട്ടില്ല. നടിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. മലയാളത്തിൽ ഡിയർ സ്റ്റുഡന്റ്സ് ആണ് നയൻതാരയുടെ വരാനിരിക്കുന്ന സിനിമ. നിവിൻ പോളിയാണ് ചിത്രത്തിലെ നായകൻ. ​

ಬಿಸಿ ಬಿಸಿ ಸುದ್ದಿ

ಕ್ರಿಕೆಟ್ ಲೈವ್ ಸ್ಕೋರ್

ಚಿನ್ನ ಮತ್ತು ಬೆಳ್ಳಿ ಬೆಲೆಗಳು