Search
Close this search box.

ഗയാനയില്‍ വന്‍ ക്രൂഡ് ഓയില്‍ ശേഖരം: കളം പിടിച്ച് ഇന്ത്യ, ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് വീണ്ടും തിരിച്ചടി?

ഗയാന സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മളമായ സ്വീകരണമാണ് കരീബിയന്‍ രാഷ്ട്രത്ത് ലഭിച്ചത്. നരേന്ദ്ര മോദിയെ നേരിട്ട് സ്വീകരിക്കാനായി ഗയാന പ്രസിഡൻ്റ് ഇർഫാൻ അലി പ്രോട്ടോക്കോൾ ലംഘിച്ചുകൊണ്ട് വിമാനത്താവളത്തിലേക്ക് എത്തി. 56 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗയാനയിലേക്ക് എത്തുന്നത് ഇത് ആദ്യമായാണ് എന്നതാണ് നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഗയാനയും അയല്‍ രാജ്യമായ ബാർബഡോസും അവരുടെ പരമോന്നത ദേശീയ അവാർഡുകളും നരേന്ദ്ര മോദിക്ക് കൈമാറി. ഗയാനയിലെ ഏറ്റവും വലിയ വംശീയ വിഭാഗം ഇന്ത്യൻ വംശജരാണ്. രാജ്യത്ത് ഏകദേശം 320000 ഇന്ത്യൻ വംശജരാണുള്ളത്. ജനസംഖ്യയുടെ 43.5% വരുമിത്. “185 വർഷങ്ങൾക്ക് മുമ്പ് കുടിയേറിയ ഏറ്റവും പഴക്കം ചെന്ന ഇന്ത്യൻ പ്രവാസികളിൽ ഒന്ന്” എന്നാണ് ഗയാനയിലെ ഇന്ത്യന്‍ സമൂഹത്തെക്കുറിച്ച് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം തന്നെ വിശേഷിപ്പിച്ചത്.

ഇന്ത്യൻ വംശജരുടെ ഈ വില സാന്നിധ്യം മാത്രമല്ല പ്രധാനമന്ത്രി മോദി ഗയാന സന്ദർശിക്കാൻ കാരണ. ഒരു ചെറിയ രാജ്യമാണെങ്കിലും വലിയ ക്രൂഡ് ഓയില്‍ ശേഖരമുള്ള രാജ്യമാണ് ഗയാന. എണ്ണയുടെ ഈ ശേഖരം ആഗോള സാമ്പത്തിക രംഗത്ത് ഗയാനയുടെ പ്രാധാന്യം വർധിപ്പിക്കുന്നു. ഇത്തരം ചെറിയ രാജ്യങ്ങളുമായി സാമ്പത്തിക ബന്ധം സ്ഥാപിക്കുക എന്നത് മോദിയുടെ അജണ്ടയുടെ ഭാഗമായിട്ട് കൂടിയാണ് ഈ സന്ദർശനം.

ഒപെക് ഇതര എണ്ണ ഉൽപാദനത്തിൻ്റെ ഏറ്റവും നിർണായകമായ വളർച്ചാ മേഖലയായിട്ടാണ് ഗയാനയെ ഇന്ത്യ കാണുന്നത്. 2026 ഓടെ, ഗയാന എണ്ണ ഉൽപാദനത്തിൽ അയൽരാജ്യമായ വെനസ്വേലയെ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ആഗോള എണ്ണ വിതരണ മേഖലയിലെ ഒഴിച്ച് കൂടാനാകാത്ത ശക്തിയായി രാജ്യത്തെ മാറ്റും. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നായ ഇന്ത്യയെ സംബന്ധിച്ച് ഈ സാഹചര്യത്തില്‍ ഗയാനയുമായി വളരെ അടുത്ത ബന്ധം സ്ഥാപിക്കല്‍ ഗുണകരമാണ്.

ഗയാനയില്‍ നിന്നും കൂടിയ അളവില്‍ ക്രൂഡ് ഓയില്‍ എത്തുകയാണെങ്കില്‍ അത് ഏറ്റവും വലിയ തിരിച്ചടിയാകുക പരമ്പരാഗത് ക്രൂഡ് വ്യാപാര പങ്കാളികളായ അറബ് രാഷ്ട്രങ്ങള്‍ക്കായിരിക്കും. റഷ്യയുടെ വരവോടെ തന്നെ ഇറാഖും സൗദി അറേബ്യയും ഇന്ത്യയിലേക്ക് അയക്കുന്ന ക്രൂഡ് ഓയിലിന്റെ അളവില്‍ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

ക്രൂഡ് ഓയില്‍ വരും ഗയാനയുടെ സമ്പദ് വ്യവസ്ഥയെ മാറ്റിമറിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഇത് ഇന്ത്യയിൽ നിന്നുള്ള പ്രധാന കയറ്റുമതികൾക്ക് ലാഭകരമായ വിപണി അവസരങ്ങങ്ങള്‍ തുറന്നിടുന്നു.സമീപ വർഷങ്ങളിൽ ലോകത്തിലെ ഏറ്റവും വലിയ ജിഡിപി പ്രതിശീർഷ വളർച്ചയാണ് ഗയാന നേടിയത്. 2023 ല്‍ 33 ശതമാനമായിരുന്നു ഗയാനയിലെ ജി ഡി പി വളർച്ച.

അതേസമയം, ഗയാനയിൽ യുപിഐ പോലുള്ള സംവിധാനം വിന്യസിക്കുന്നതിന് എൻപിസിഐ ഇന്റർനാഷണൽ പേയ്‌മെന്റ് ലിമിറ്റഡും ഗയാനയിലെ വിദേശകാര്യ മന്ത്രാലയവും തമ്മില്‍ താരണയിലെത്തിയിട്ടുണ്ട്. ഹൈഡ്രോകാർബൺ മേഖലയിലെ സഹകരണം സംബന്ധിച്ചും ഇരു രാജ്യങ്ങളും ധാരണയിലെത്തി. അസംസ്കൃത എണ്ണയുടെ ഉറവിടം, പ്രകൃതിവാതകസഹകരണം, അടിസ്ഥാനസൗകര്യ വികസനം, ശേഷി വർധിപ്പിക്കൽ, ഹൈഡ്രോകാർബൺ മൂല്യ ശൃംഖലയിലെ വൈദഗ്ധ്യം പങ്കിടൽ എന്നിങ്ങനേയുള്ള കാര്യങ്ങളാണ് ഈ ധാരണപത്രത്തിന് കീഴില്‍ വരുന്നത്.

VS NEWS DESK
Author: VS NEWS DESK

pradeep blr

ಬಿಸಿ ಬಿಸಿ ಸುದ್ದಿ

ಕ್ರಿಕೆಟ್ ಲೈವ್ ಸ್ಕೋರ್

ಚಿನ್ನ ಮತ್ತು ಬೆಳ್ಳಿ ಬೆಲೆಗಳು