Search
Close this search box.

ഡല്‍ഹി യൂണിവേഴ്‌സിറ്റി ഭരണം എബിവിപിക്കു;

ന്യൂഡല്‍ഹി: ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഡല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്റെ തലപ്പത്ത് തിരിച്ചെത്തി കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ്‌യു. കഴിഞ്ഞ ദിവസം നടന്ന യൂണിയന്‍ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്കാണ് എന്‍എസ്‌യു സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടത്. രണ്ട് മാസം നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് ഫലപ്രഖ്യാപനം നടത്തിയത്.

അതേസമയം ഡല്‍ഹി സര്‍വകലാശാലയില്‍ സ്‌നേഹത്തിന്റെ കട തുറക്കപ്പെട്ടു എന്ന് എന്‍എസ്‌യു ദേശീയ പ്രസിഡന്റ് വരുണ്‍ ചൗധരി പറഞ്ഞു. തങ്ങള്‍ ഭരണഘടനയ്ക്കും സ്ത്രീ സുരക്ഷയ്ക്കും അക്രമരഹിത കാമ്പസുകള്‍ക്കും വേണ്ടിയാണ് പോരാടിയത് എന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടെങ്കിലും എബിവിപിക്കും തിരഞ്ഞെടുപ്പ് ഫലം ആശ്വാസകരമാണ്.

പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന ശക്തമായ മത്സരത്തില്‍ എബിവിപിയുടെ ഋഷഭ് ചൗധരി 1343 വോട്ടിന്റെ വ്യത്യാസത്തില്‍ ആണ് എന്‍എസ്യുവിന്റെ റോണക് ഖത്രിയോട് പരാജയപ്പെട്ടത്. കാമ്പസിലെ കുടിവെള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഇടപെടല്‍ നടത്തിയ ഖത്രി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വലിയ പിന്തുണ നേടിയിരുന്നു. അതേസമയം എബിവിപി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിക്കുകയും സെക്രട്ടറി സ്ഥാനം നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്.

എന്‍എസ്യുവിന്റെ യാഷ് നന്ദലിനെ 8,762 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി എബിവിപിയുടെ ഭാനു പ്രതാപ് സിംഗ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറി പദവിയിലേക്കുള്ള എന്‍എസ്യുവിന്റെ നമ്രത ജെഫ് മീണ, എബിവിപിയുടെ മിത്രവിന്ദ കരണ്‍വാളിനോട് 1,467 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. ജോയിന്റ് സെക്രട്ടറി മത്സരത്തില്‍ എന്‍എസ്യുഐ മികച്ച വിജയം നേടി.

ലോകേഷ് ചൗധരി എബിവിപിയുടെ അമന്‍ കപാസിയയെ 6,726 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. അതേസമയം ഈ വര്‍ഷം പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുടെ വോട്ട് വിഹിതം നന്നായി കുറഞ്ഞിട്ടുണ്ട്. എബിവിപിയുടെ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് തുഷാര്‍ ദേധ കഴിഞ്ഞ വര്‍ഷം 43% വോട്ടുകള്‍ നേടിയപ്പോള്‍ ഖത്രിക്ക് ഈ വര്‍ഷം 39.9% വോട്ടുകള്‍ ലഭിച്ചു. കഴിഞ്ഞ വര്‍ഷം പ്രസിഡന്റ് ഉള്‍പ്പെടെ മൂന്ന് സെന്‍ട്രല്‍ പാനല്‍ പദവികള്‍ എബിവിപിക്കായിരുന്നു.

അതേസമയം എന്‍എസ്‌യുവിന്റെ വിജയം ഡല്‍ഹിയിലെ യുവാക്കളും ഒരു മാറ്റം ആഗ്രഹിക്കുന്നുവെന്നതിന്റെ സൂചനയാണ് എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലും ഇതേ യുവാക്കള്‍ തന്നെ വോട്ട് ചെയ്യുമെന്നും ഡല്‍ഹിയിലെ ജനങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസിനുള്ള സ്വീകാര്യത വര്‍ധിച്ചുവെന്നതിന്റെ വ്യക്തമായ സൂചനയാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു

എന്നാല്‍ ഈ ഫലം നിയമസഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല എന്നാണ് ഡല്‍ഹി യൂണിവേഴ്സിറ്റിക്ക് കീഴിലെ സാക്കിര്‍ ഹുസൈന്‍ ഡല്‍ഹി കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസറായ രവി രഞ്ജന്‍ പറയുന്നത്. ‘ഡിയുവില്‍ കാര്യമായ വിദ്യാര്‍ത്ഥി വിഭാഗമില്ലാത്ത എഎപി ആണ് നിലവില്‍ ഡല്‍ഹിയുടെ രാഷ്ട്രീയം നിയന്ത്രിക്കുന്നത്. ഡല്‍ഹി സര്‍വകലാശാലയിലെ വോട്ടര്‍മാര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ്,’ അദ്ദേഹം ചൂണ്ടിക്കാട്ടി.

VS NEWS DESK
Author: VS NEWS DESK

pradeep blr

ಬಿಸಿ ಬಿಸಿ ಸುದ್ದಿ

ಕ್ರಿಕೆಟ್ ಲೈವ್ ಸ್ಕೋರ್

ಚಿನ್ನ ಮತ್ತು ಬೆಳ್ಳಿ ಬೆಲೆಗಳು