ഡൽഹി: ദുരന്ത നിവരണത്തിനായി 15 സംസ്ഥാനങ്ങൾക്കായി 1000 കോടി രൂപ അനുവദിച്ച് കേന്ദ്രം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയാണ് ധനസഹായം അനുവദിച്ചത്. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സിവിൽ ഡിഫൻസ് വോളൻ്റിയർമാർക്കുള്ള പരിശീലനത്തിനും ശേഷി വർദ്ധിപ്പിക്കുന്നതിവനും മൊത്തം 115. 67 കോടി രൂപയും അനുവദിച്ചു.
ഉത്തരാഖണ്ഡിനും ഹിമാചൽ പ്രദേശിനും 139 കോടി രൂപ വീതം ലഭിക്കും, മഹാരാഷ്ട്രയ്ക്ക് 100 കോടി രൂപയും കർണാടകത്തിനും കേരളത്തിനും 72 കോടി രൂപ വീതവുമാണ് അനുവദിച്ചിരിക്കുന്നത്. കൂടാതെ, തമിഴ്‌നാടിനും പശ്ചിമ ബംഗാളിനും 50 കോടി രൂപ വീതം ലഭിക്കും. അസം, അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, സിക്കിം, ത്രിപുര എന്നിവയുൾപ്പെടെ എട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കാണ് ഫണ്ടിൻ്റെ ഒരു പ്രധാന ഭാഗം അനുവദിച്ചിരിക്കുന്നത്.
378 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. പ്രത്യേക മേഖലകൾക്കോ മറ്റ് പദ്ധതികൾക്കോ ആയിട്ടല്ല പണം അനുവദിച്ചത്. ദുരന്തനിവാരണവുമായി ബന്ധപ്പെട്ടുള്ള ഫണ്ടിലേക്കുള്ള കേന്ദ്ര വിഹിതമാണ് അനുവദിച്ചത്.
അതേ സമയം വയനാട് ദുരന്തനിവാരണ ഫണ്ടായി കേരളം 1200 കോടിയാണ് ആവശ്യപ്പെട്ടിരുന്നത്. വയനാട് ദുരന്തത്തിനുള്ള കേന്ദ്ര സർക്കാർ പാക്കേജ് സമയബന്ധതിമായി അംഗീകരിച്ച് നടപ്പിലാക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പാർലമെന്റിൽ കെ വി തോമസിന്റെ ചോദ്യത്തിന് മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്.
കേന്ദ്ര സർക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം കഴിഞ്ഞ ഓഗസ്റ്റ് 8,9,10 തീയതികളിൽ വയനാട് സന്ദർശിക്കുകയും കേരള ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവരുമായി ആശയവിനിമയം നടത്തിയതിന് ശേഷം റിപ്പോർട്ട് ആഭ്യന്തരമന്ത്രി, ധനകാര്യമന്ത്രി, കൃഷിമന്ത്രി എന്നിവരുടെ സബ് കമ്മിറ്റിക്ക് സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേ സമയം കേരള സർക്കാരിന്റെയും വിശദമായ റിപ്പോർട്ടുകൾ കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ടെന്നും ഇത് പരിശോധിച്ച് വയനാടിന് നൽകേണ്ട പ്രത്യേക കേന്ദ്ര സഹായം ഉടൻ പ്രഖ്യാപിക്കുമെന്നും നിർമസാ സീതാരാമൻ പറഞ്ഞിരുന്നു. കൂടാതെ കേരളത്തിന് കൂടുതൽ കടം എടുക്കുന്നതനുള്ള അനുവാദം, ദേശീയപാതയുടെ ഭൂമി ഏറ്റെടുക്കുന്നതിന് നൽകേണ്ട കേന്ദ്ര സഹായം. എന്നിവയെല്ലാം എത്രയും വേഗം ലഭ്യമാക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയിരുന്നു.
Author: VS NEWS DESK
pradeep blr