Search
Close this search box.

നിങ്ങൾ വിജയിച്ചാൽ ഇവിഎം നല്ലത്; അല്ലെങ്കിൽ കൃത്രിമം’: ബാലറ്റ് പേപ്പർ വോട്ടെടുപ്പ് പുനരാരംഭിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി

ബാലറ്റ് പേപ്പർ വോട്ടെടുപ്പ് പുനരാരംഭിക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി. ഡോ. കെ.എ.പോൾ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. തിരഞ്ഞെടുപ്പ് സമയത്ത് പണവും മദ്യവും നൽകി വോട്ടർമാരെ സ്വാധീനിക്കുന്നത് കണ്ടെത്തിയാൽ കുറഞ്ഞത് 5 വർഷത്തേക്ക് സ്ഥാനാർത്ഥികളെ അയോഗ്യരാക്കുന്നത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

‘‘നിങ്ങൾ വിജയിച്ചാൽ ഇവിഎമ്മുകൾ നല്ലത്, നിങ്ങൾ തോൽക്കുമ്പോൾ കൃത്രിമം എന്നാണോ?’’ കോടതി ചോദിച്ചു. എന്നാൽ ഇവിഎമ്മുകൾ ജനാധിപത്യത്തിന് ഭീഷണിയാണെന്നും ഹർജിക്കാരൻ വാദിച്ചു. അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ഇപ്പോളും പേപ്പർ ബാലറ്റാണ് ഉപയോഗിക്കുന്നതെന്നും ഇലോൺ മസ്‌കിനെപ്പോലുള്ള പ്രമുഖ വ്യക്തികൾ പോലും ഇവിഎം കൃത്രിമത്വത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നുവെന്നും ഹർജിക്കാൻ ചൂണ്ടിക്കാട്ടി. എന്നാൽ ഈ വാദങ്ങൾ ജസ്റ്റിസുമാരായ വിക്രം നാഥ്, പി.ബി.വരാലെ എന്നിവരടങ്ങിയ ബെഞ്ച് തള്ളുകയായിരുന്നു.

VS NEWS DESK
Author: VS NEWS DESK

pradeep blr

ಬಿಸಿ ಬಿಸಿ ಸುದ್ದಿ

ಕ್ರಿಕೆಟ್ ಲೈವ್ ಸ್ಕೋರ್

ಚಿನ್ನ ಮತ್ತು ಬೆಳ್ಳಿ ಬೆಲೆಗಳು