Search
Close this search box.

Turkish Tharkkam Movie : മുസ്ലിം മത നിന്ദയെന്ന് ആരോപണം, അണിയറപ്രവർത്തകർക്ക് നേരെ ഭീഷണി; ടർക്കിഷ് തർക്കം തിയറ്ററുകളിൽ നിന്നും പിൻവലിച്ചു

Turkish Tharkkam Movie Controversy : നവംബർ 22ന് തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ടർക്കിഷ് തർക്കം. സണ്ണി വെയ്നും ലുക്മാൻ അവറാനുമാണ് ചിത്രത്തിൽ പ്രധാനവേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.

കൊച്ചി : മത നിന്ദ ആരോപിച്ച് ടർക്കിഷ് തർക്കം (Turkish Tharkkam Movie) സിനിമയുടെ അണിയറപ്രവർത്തകർക്ക് നേരെ ഭീഷിണി. തുടർന്ന് ചിത്രം തിയറ്ററുകളിൽ നിന്നും പിൻവലിക്കുകയാണെന്ന് സിനിമയുടെ അണിയറ പ്രവർത്തകരാണ് അറിയിച്ചത്. നവംബർ 22ന് തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ടർക്കിഷ് തർക്കം. സണ്ണി വെയ്നും ലുക്മാൻ അവറാനും ഹരിശ്രീ അശോകനുമാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നിർമാതാവിനും സംവിധായകനും അടക്കമുള്ള അണിയറപ്രവർത്തകർക്കാണ് ഭീഷണി ലഭിച്ചത്. നവാഗതനായ നവാസ് സുലൈമാനാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.

ഒരു മുസ്ലീം പള്ളിയും അവിടെ നടക്കുന്ന ഖബറടക്കത്തെ ബന്ധപ്പെട്ടുള്ള തർക്കത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇത് മുസ്ലീം സമുധായത്തിനെ അവഹേളിച്ചു മതവികാരം വ്രണപ്പെടുത്തിയെന്നും എന്നാരോപിച്ചുകൊണ്ട് ചിത്രത്തിൻ്റെ അണിയറപ്രവർത്തകർക്ക് നേരെ ഭീഷണിയുണ്ടായി എന്നറിയിച്ചുകൊണ്ടാണ് സിനിമ തിയറ്ററുകളിൽ നിന്നും പിൻവലിച്ചിരിക്കുന്നത്. താൽക്കാലികമായി മാത്രമാണ് ചിത്രം പിൻവലിച്ചിരിക്കുന്നതെന്നും പ്രേക്ഷകരെ സത്യാവസ്ഥ ബോധ്യപ്പെടുത്തി ചിത്രം വീണ്ടും തിയറ്ററുകളിൽ എത്തിക്കുമെന്നും ഒരു മതത്തെയും അവഹേളിച്ചിട്ടില്ലയെന്നും അണിയറപ്രവർത്തകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

ബിഗ് പിക്ചേഴ്സിൻ്റെ ബാനറിൽ നാദിർ ഖാലിദും പ്രദീപ് കുമാറും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സണ്ണി വെയ്നും ലുക്മാനും പുറമെ ആമിന നിജാർ, ഹരിശ്രീ അശോകൻ, സുജിത് ശങ്കർ, ശ്രീരേഖ, ഡയാന ഹമീദ്, ജയശ്രീ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അബ്ദുൽ റഹീമാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ, നൗഫൽ അബ്ദുള്ളയാണ് എഡിറ്റർ. വിനായക് ശശികുമാറിൻ്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഇഫ്തിയാണ്.

VS NEWS DESK
Author: VS NEWS DESK

pradeep blr

ಬಿಸಿ ಬಿಸಿ ಸುದ್ದಿ

ಕ್ರಿಕೆಟ್ ಲೈವ್ ಸ್ಕೋರ್

ಚಿನ್ನ ಮತ್ತು ಬೆಳ್ಳಿ ಬೆಲೆಗಳು