Search
Close this search box.

സുരേന്ദ്രന്‍റേത്​ ഫാസിസ്റ്റ്​ ഭീഷണി : കെ.യു.ഡബ്ല്യു.ജെ

തിരുവനന്തപുരം: മാധ്യമപ്രവർത്തകരെ കൈകാര്യം ചെയ്യു​മെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ ഭീഷണിയിൽ കേരള പത്രപ്രവർത്തക യൂണിയൻ ശക്തിയായി പ്രതിഷേധിച്ചു. ബി.ജെ.പിയി​ലെ മാത്രമല്ല, രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും പ്രശ്നങ്ങൾ മാധ്യമങ്ങൾ വാർത്തയാക്കാറുണ്ട്​. രാജ്യം ഭരിക്കുന്ന പാർട്ടിയിൽ ​പ്രശ്നങ്ങൾ ഉണ്ടെങ്കിൽ സ്വാഭാവികമായും അതു കൂടുതൽ ചർച്ചചെയ്യപ്പെടും. പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് ബി.ജെ.പിയിലുണ്ടായ അസ്വാരസ്യങ്ങള്‍ നേതാക്കളുടെ പ്രതികരണങ്ങളിലൂടെ പുറത്തുവന്നിട്ടുള്ളതാണ്​. അത്​ ജനങ്ങളിലേക്കെത്തിക്കുക എന്നത്​ മാധ്യമങ്ങളുടെ കടമ മാത്രമാണ്​. അതിന്​ മാധ്യമ പ്രവര്‍ത്തകരെ കൈകാര്യം ചെയ്യുമെന്നു ഭീഷണിപ്പെടുത്തുന്നത്​ മാധ്യമ സ്വാത​ന്ത്ര്യം ഉറപ്പ്​ നൽകുന്ന ഭരണഘടനയോടുള്ള വെല്ലുവിളിയാണ്​. ജനാധിപത്യ മൂല്യങ്ങൾക്കും മാധ്യമ സ്വാ​തന്ത്ര്യത്തിനും നിരക്കാത്തതാണ്​ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍റെ സമീപനം. സ്വന്തം നില മറന്നുള്ള അപക്വമായ സമീപനമാണ് സുരേന്ദ്രന്റെ ഭാഗത്തു നിന്നുണ്ടയാത്. തങ്ങള്‍ക്കെതിരെ വാര്‍ത്ത നല്‍കുന്ന മാധ്യമ പ്രവര്‍ത്തകരെ കൈകാര്യം ചെയ്തു കളയുമെന്ന ഫാസിസ്റ്റ്​ സമീപനം ജനാധിപത്യ കേരളം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കയു​മെന്ന്​ യൂണിയൻ പ്രസിഡന്‍റ്​ കെ. പി റജിയും ജനറൽ സെക്രട്ടറി സുരേഷ്​ എടപ്പാളും പറഞ്ഞു. പദവിക്ക്​ നിരക്കാത്ത അപക്വമായ വാചകകസര്‍ത്തുകള്‍ അവസാനിപ്പിക്കാനും മാധ്യമ വിമര്‍ശനങ്ങളോട് സഹിഷ്ണുതയോടെ പ്രതികരിക്കാനുള്ള സമചിത്തത പ്രകടിപ്പിക്കാനും സുരേ​ന്ദ്രൻ ഇനിയെങ്കിലും തയാറാവുമെന്നു ​പ്രതീക്ഷിക്കുന്നതായി അവർ പറഞ്ഞു.

VS NEWS DESK
Author: VS NEWS DESK

pradeep blr

ಬಿಸಿ ಬಿಸಿ ಸುದ್ದಿ

ಕ್ರಿಕೆಟ್ ಲೈವ್ ಸ್ಕೋರ್

ಚಿನ್ನ ಮತ್ತು ಬೆಳ್ಳಿ ಬೆಲೆಗಳು