Search
Close this search box.

തമ്മിൽ തല്ലും ഐക്യമില്ലായ്മയും, ഇനിയെങ്കിലും പഠിക്കണം’; തിരഞ്ഞെടുപ്പ് പരാജയത്തിൽ നേതാക്കളോട് ഖാർഗെ

ഡൽഹി: മഹാരാഷ്ട്രയിലെ കനത്ത തിരിച്ചടിക്ക് കാരണങ്ങളിലൊന്ന് പാർട്ടിക്കുള്ളിലെ തർക്കമാണെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. വർക്കിംഗ് കമ്മിറ്റി യോഗത്തിലാണ് ഖാർഗെയുടെ പ്രതികരണം. പരാജയത്തിൽ നിന്നും ഇനിയെങ്കിലും പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോകാൻ തയ്യാറാകമമെന്നും അദ്ദേഹം യോഗത്തിൽ നേതാക്കളോട് പറഞ്ഞു.

‘ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ശക്തമായൊരു തിരിച്ചുവരവാണ് നടത്തിയത്. നിയമസഭ തിരഞ്ഞെടുപ്പുകളിൽ സാഹചര്യങ്ങൾ കോൺഗ്രസിന് അനുകൂലമായിരുന്നു. സാഹചര്യം അനുകൂലം എന്നതിന് അർത്ഥം വിജയം സുനിശ്ചിതമാണെന്നല്ല. ആ സാഹചര്യത്തെ മികച്ച ഫലം നേടാൻ പാകത്തിൽ ഫലപ്രദമായി ഉപയോഗിക്കാൻ നമ്മുക്ക് സാധിക്കണം. എന്തുകൊണ്ടാണ് സാഹചര്യത്തെ ഉപയോഗപ്പെടുത്താൻ നമ്മുക്ക് സാധിക്കാത്തത്? ഇനിയെങ്കിലും ആത്മപരിശോധന നടത്തേണ്ടതുണ്ട്. പരാജയത്തിന്റെ കാരണങ്ങൾ തിരിച്ചറിയണം.

ഇന്ത്യ സഖ്യം ജമ്മുകാശ്മീരിലും ജാർഖണ്ഡിലും സർക്കാർ രൂപീകരിച്ചെങ്കിലും കോൺഗ്രസിന്റെ പ്രകടനം വളരെ ദയനീയമായിരുന്നു. ഈ തിരഞ്ഞെടുപ്പ് ഫലങ്ങൾ നമ്മുക്കൊരു പാഠമാണ്. സംഘടന തലത്തിലെ നമ്മുടെ വീഴ്ചകൾ മനസിലാക്കി മുന്നോട്ട് പോകണം. ഐക്യമില്ലായ്മയും പരസ്പരമുള്ള ചളിവാരിയെറിയലും എല്ലായപ്പോഴും നമ്മുക്ക് തിരിച്ചടി നൽകും. പരസ്പര വിമർശനം അവസാനിപ്പിച്ച് ഐക്യത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാൻ നമ്മുക്ക് സാധിച്ചല്ലെങ്കിൽ എങ്ങനെയാണ് ശത്രുക്കളെ രാഷ്ട്രീയമായി പരാജയപ്പെടുത്താൻ സാധിക്കുക?.

അതിനാൽ ഓരോരുത്തരും അച്ചടക്കം പാലിക്കാൻ തയ്യാറാകണം. എല്ലാ സാഹചര്യത്തിലും ഒറ്റക്കെട്ടായി കൂട്ടായി പ്രവർത്തിക്കാൻ തയ്യാറാകണം. പാർട്ടിയുടെ വിജയമാണ് നമ്മുടെ വിജയമെന്ന് മനസിലാക്കി മുന്നോട്ട് പോകാൻ തയ്യാറാകണം’, ഖാർഗെ പറഞ്ഞു. ദേശീയ വിഷയങ്ങളിൽ ശ്രദ്ധയൂന്നതിന് പകരം പ്രാദേശിക വിഷയങ്ങളിലൂന്നിയായിരിക്കണം തിരഞ്ഞെടുപ്പ് പ്രചരണമെന്നും അദ്ദേഹം പറഞ്ഞു. ‘ദേശീയ വിഷയങ്ങൾ ഉയർത്തി എത്രനാൾ തിരഞ്ഞെടുപ്പിനെ നേരിടും. തിരഞ്ഞെടുപ്പിന് കുറഞ്ഞത് ഒരു വർഷം മുൻപെങ്കിലും ഒരുങ്ങണം’, അദ്ദേഹം പറഞ്ഞു. ഇവിഎമ്മിലും ഖാർഗെ സംശയം പ്രകടിപ്പിച്ചു.

‘ഇവിഎമ്മുകൾ തിരഞ്ഞെടുപ്പ് പ്രക്രിയയെ സംശയാസ്പദമാക്കിയിട്ടുണ്ട്.തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ഭരണഘടനാ സ്ഥാപനമാണ്, അതിനാൽ കൂടുതൽ പറയുന്നില്ല. എന്നാൽ രാജ്യത്ത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കേണ്ടത് അവരുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്’, ഖാർഗെ പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പിൽ മിന്നും പ്രകടന കാഴ്ചവെച്ചിട്ടും നിയമസഭ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് മഹാരാഷ്ട്രയിൽ കോൺഗ്രസ് നേരിട്ടത്. വെറും 16 സീറ്റുകൾ മാത്രമാണ് പാർട്ടിക്ക് നേടാൻ സാധിച്ചത്. അതേസമയം മറുവശത്ത് ബിജെപി നയിക്കുന്ന മഹായുതി 235 സീറ്റുകളിലാണ് വിജയിച്ചത്.

VS NEWS DESK
Author: VS NEWS DESK

pradeep blr

ಬಿಸಿ ಬಿಸಿ ಸುದ್ದಿ

ಕ್ರಿಕೆಟ್ ಲೈವ್ ಸ್ಕೋರ್

ಚಿನ್ನ ಮತ್ತು ಬೆಳ್ಳಿ ಬೆಲೆಗಳು