Search
Close this search box.

മൂന്ന് മാസം മുൻപ് മത്തിക്ക് 400 രൂപ, ഇപ്പോൾ 20 രൂപയിൽ താഴെ; ലഭ്യത വർധിക്കാൻ കാരണം…

കാലാവസ്ഥ വ്യതിയാനം കടലിൽ മത്തി പെരുകുന്നു. മത്സ്യത്തൊഴിലാളികൾക്ക് വല നിറയെ മത്തി ലഭിക്കുന്നുണ്ടെങ്കിലും കിട്ടുന്നതോ ചെറുമത്തി. ഇതിനാൽ മത്തിക്ക് വിലയുമില്ല. അർത്തുങ്കൽ മുതൽ പള്ളിത്തോട് ചാപ്പക്കടവ് വരെയുള്ള ആയിരത്തിലധികം തൊഴിലാളികൾ ചെല്ലാനം ഹാർബറിൽ നിന്നും ഇരുനൂറ്റിയൻപതോളം വള്ളങ്ങളാണ് മത്സ്യം പിടിക്കുന്നതിനായി പോകുന്നത്. ഒരു വള്ളത്തിന് 2 ടൺ വരെ മത്സ്യം ലഭിക്കുന്നു. 90 ശതമാനവും മത്തിയാണ് വലയിൽ കുരുങ്ങുന്നത്. എന്നാൽ കിട്ടുന്നതു ചെറുമത്തിയാണ്. ഇതിനാൽ മത്സ്യത്തൊഴിലാളികൾക്ക് നിത്യവൃത്തിക്കുള്ള തുക പോലും ലഭിക്കുന്നില്ലെന്നാണ് പറയുന്നത്. പകലന്തിയോളം വലയുമായി മൽപിടിത്തം നടത്തി കിട്ടുന്ന മത്തിയുമായി ഹാർബറിൽ എത്തുമ്പോൾ കിലോയ്ക്ക് 20 രൂപപോലും ലഭിക്കുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി.

എന്നാൽ പൊതു മാർക്കറ്റുകളിലും മീൻ തട്ടുകളിലും 50 മുതൽ 80 രൂപവരെ വിലയ്ക്കാണ് ഇന്നലെ വിറ്റത്. മൂന്ന് മാസം മുൻപ് മത്തിക്ക് 400 രൂപവരെ വില ലഭിച്ചിരുന്നു. ചെറുമത്തി ആയതിനാൽ ഇരുചക്രവാഹനങ്ങളിൽ വിൽപന നടത്തുന്നവർ പേരിനു മാത്രമാണ് ഹാർബറിൽ നിന്നും മത്തിയെടുക്കുന്നത്. മത്തികൾ ഉണക്കി പൊടിച്ച് വളമാക്കുന്ന ഇതര സംസ്ഥാന ഏജൻസികൾ ഹാർബറിലെത്തി മത്തി മൊത്തമായി കൊണ്ടുപോകുകയാണ്. നാട്ടിലെ പല മത്സ്യ വിൽപന തട്ടുകളിലും മറ്റു മത്സ്യങ്ങൾക്കൊപ്പം മത്തി ഫ്രീയായി നൽകുകയാണ്. ലോകത്തിൽ ഏറ്റവുമധികം പിടിക്കപ്പെടുന്ന ഭക്ഷ്യയോഗ്യമായ കടൽ മത്സ്യമാണ് മത്തി. മത്സ്യബന്ധനത്താൽ ലഭിക്കുന്ന വള്ളക്കാർക്ക് 90 ശതമാനവും ലഭിക്കുന്നത് മത്തിയാണ്.

മു‍ൻ വർഷങ്ങളിൽ 15 മുതൽ 20സെന്റീമീറ്റർ വരെയുള്ള മത്സ്യങ്ങൾ ലഭിച്ചിരുന്ന സ്ഥാനത്ത് 12നും 13നും ഇടയ്ക്കു വലിപ്പമുള്ള മത്തിയാണ് ലഭിക്കുന്നത്. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യുട്ടിന്റെ നിയമ പ്രകാരം 10 സെന്റിമീറ്ററിൽ താഴെയുള്ള മത്തികൾ പിടിക്കാൻ പാടില്ലെന്നാണ് നിയമം. എന്നാൽ സീസൺ തുടങ്ങി ആദ്യനാളുകളിൽ 10 സെന്റി മീറ്ററിൽ താഴെയുള്ള മത്തി പിടിച്ചതിന് മത്സ്യത്തൊഴിലാളികൾക്കൈതിരെ കേസെടുത്തിരുന്നു. നിലവിൽ 12 സെന്റീമീറ്റർ മത്തിയാണ് ലഭിക്കുന്നത്. മത്തിയുടെ വളർച്ച കുറയാനുണ്ടായ കാരണത്തിനെക്കുറിച്ച് കേന്ദ്ര മത്സ്യ ഗവേഷണ സ്ഥാപനമായ സെന്ററൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യുട്ടിന്റെ നേതൃത്വത്തിൽ പഠനം നടത്തണമെന്ന് സ്വതന്ത്ര്യ മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ സെക്രട്ടറി ആന്റണീ കുരുശിങ്കൽ പറഞ്ഞു.

ലഭ്യത വർധിക്കാൻ കാരണം ഇടയ്ക്ക് പെയ്യുന്ന മഴ
സാധാരണ ജൂൺ ജൂലൈ മാസമാണ് മത്തിയുടെ പ്രജനന കാലം. മേയ് മാസം മുതൽ ജൂലൈ വരെ മുട്ടയിട്ടും. കുഞ്ഞുങ്ങളായാൽ ഒരു വർഷത്തിനുള്ള 18 സെന്റിമീറ്റർ മുതൽ 22 സെന്റീമീറ്റർവരെ വലുപ്പം ഉണ്ടാകും.സാധാരണ ഒരു വർഷം വരെയാണ് മത്തിയുടെ ജീവിത ദൈർഘ്യം. എന്നാൽ 2 വർഷം വരെയും വളരും. ചൂട് കൂടുമ്പോൾ മുട്ട വിരിഞ്ഞെത്തുന്ന മത്തിക്കുഞ്ഞുങ്ങൾ പകുതിയോളം നശിച്ചു പോകും. എന്നാൽ ഇത്തവണ ഇടയ്ക്കു പെയ്യുന്ന മഴയാണ് ഭൂരിഭാഗം മത്തിയും വളരാൻ കാര്യമെന്ന് മത്സ്യ ഗവേഷണ കേന്ദ്രം അധികൃതർ പറയുന്നത്.

VS NEWS DESK
Author: VS NEWS DESK

pradeep blr

ಬಿಸಿ ಬಿಸಿ ಸುದ್ದಿ

ಕ್ರಿಕೆಟ್ ಲೈವ್ ಸ್ಕೋರ್

ಚಿನ್ನ ಮತ್ತು ಬೆಳ್ಳಿ ಬೆಲೆಗಳು