ക്ലാസ് മുറിക്കുള്ളില്‍ വിദ്യാര്‍ത്ഥിനിക്ക് പാമ്പു കടിയേറ്റു; സംഭവം നെയ്യാറ്റിന്‍കരയില്‍

തിരുവനന്തപുരം: ക്ലാസ് മുറിക്കുള്ളില്‍ വിദ്യാര്‍ത്ഥിനിക്ക് പാമ്പു കടിയേറ്റു. നെയ്യാറ്റിന്‍കര ചെങ്കല്‍ യുപി സ്‌കൂളില്‍ വെച്ചാണ് സംഭവം. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയും ചെങ്കല്‍ മേക്കോണം ജയന്‍ നിവാസില്‍ ഷിബുവിന്റെയും ബീനയുടെയും ഇളയ മകളുമായ നേഹ (12)യ്ക്കാണ് സ്‌കൂളില്‍ വെച്ച് പാമ്പ് കടിയേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക്12 മണിയോടെ ആയിരുന്നു സംഭവം. വെള്ളിയാഴ്ച ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സ്‌കൂളില്‍ പരിപാടി നടത്തിയിരുന്നു.

ഇതില്‍ നേഹ പങ്കെടുത്തിരുന്നു. ഇതിനിടെ കാലില്‍ മുള്ളു കുത്തിയത് പോലെ നേഹയ്ക്ക് വേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പാമ്പ് കടിച്ചതാണ് എന്ന് മനസിലായത്. പിന്നാലെ പാമ്പിനെ അധ്യാപകര്‍ എത്തി തല്ലിക്കൊല്ലുകയായിരുന്നു. നേഹയെ ആദ്യം വട്ടവിള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണിപ്പോള്‍ നേഹ കഴിയുന്നത്. നേഹയുടെ വലതുകാല്‍ പാദത്തില്‍ ആണ് പാമ്പ് കടിയേറ്റത്. കടിയേറ്റയുടനെ കുട്ടി കുതറി മാറുകയായിരുന്നു. നേഹയ്ക്ക് മറ്റു ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. ചുരുട്ട എന്ന വിഭാഗത്തിലുള്ള പാമ്പാണ് കടിച്ചത് എന്നാണ് അധ്യാപകരും കുട്ടികളുടെ ബന്ധുക്കളും പറയുന്നത്. ഇത് വിഷമില്ലാത്ത വിഭാഗത്തില്‍പ്പെട്ട പാമ്പാണെന്നാണ് പറയപ്പെടുന്നത്.

അതേസമയം, സ്‌കൂള്‍ പരിസരം കാട് പിടിച്ച് കിടന്നിരുന്നതായി പ്രദേശവാസികള്‍ ആരോപിച്ചു. ഇതാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്ന ആരോപണവും ഉയരുന്നുണ്ട്. സ്‌കൂളും പരിസരവും കാടുപിടിച്ചു കിടക്കരുതെന്നു വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശമുണ്ട്
VS NEWS DESK
Author: VS NEWS DESK

pradeep blr