‘ആലപ്പുഴയിൽ വിഭാഗീയത അവസാനിച്ചിട്ടില്ല, വോട്ട് തിരിച്ചു പിടിക്കാൻ ശക്തമായി പ്രവർത്തിക്കണം’: മുഖ്യമന്ത്രി പിണറായി വിജയൻ

ആലപ്പുഴ: വിഭാഗീയത അവസാനിച്ചിട്ടില്ലെന്ന് ആലപ്പുഴയിലെ സി പി എം പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിനിധി സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞത് വിഭാഗീയത നടത്തുന്നവർക്ക് ഏതെങ്കിലുമൊരു നേതാവിൻ്റെ പിന്തുണ കിട്ടുമെന്ന് കരുതരുതെന്നാണ്.(CPM Alappuzha district conference )

നഷ്‌ടമായ വോട്ട് തിരികെപ്പിടിക്കാനായി ശക്തമായി പ്രവർത്തിക്കണമെന്ന് പറഞ്ഞ പിണറായി, വോട്ട് ചോർച്ചയെക്കുറിച്ച് സംഘടനാപരമായ പരിശോധന നടന്നില്ലെന്നും വിമർശിച്ചു.

വലതുപക്ഷ മാധ്യമങ്ങളെ പ്രതിരോധിക്കുന്നതിനായി ദേശാഭിമാനിയുടെ പ്രചാരണം ഊർജ്ജിതമാക്കണമെന്നാണ് പിണറായി പ്രതിനിധികളോട് ആവശ്യപ്പെട്ടത്. അതേസമയം, സി പി എം ആലപ്പുഴ ജില്ലാ സമ്മേളനത്തിന് തുടക്കമായി. ഹരിപ്പാട് നടന്ന പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു.

VS NEWS DESK
Author: VS NEWS DESK

pradeep blr

ಬಿಸಿ ಬಿಸಿ ಸುದ್ದಿ

ಕ್ರಿಕೆಟ್ ಲೈವ್ ಸ್ಕೋರ್

ಚಿನ್ನ ಮತ್ತು ಬೆಳ್ಳಿ ಬೆಲೆಗಳು