‘തെറ്റുകൾ സംഭവിക്കാം ഞാൻ‌ ദൈവമല്ല, മനുഷ്യനാണ്’; പോഡ്കാസ്റ്റിൽ അരങ്ങേറ്റം കുറിച്ച് പ്രധാനമന്ത്രി മോദി

ഡൽഹി: പോഡ്കാസ്റ്റിൽ അരങ്ങേറ്റം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സെറോദ സഹസ്ഥാപകൻ നിഖിൽ കാമത്തുമായി നടത്തിയ പോഡ്കാസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ അരങ്ങേറ്റം. പോഡ്കാസ്റ്റിന്റെ രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ പുറത്തുവിട്ടിട്ടുണ്ട്.
തെറ്റുകൾ സംഭവിക്കാം ഞാൻ‌ ദൈവമല്ല, മനുഷ്യനാണ് എന്ന് പ്രധാനമന്ത്രി പറയുന്നത് ട്രെയിലറിൽ ഉണ്ട്. അതേ സമയം തനിക്ക് ഹിന്ദിയിൽ അത്ര വൈദ​ഗ്ധ്യമില്ലെന്ന് നിഖിൽ പോസ്കാസ്റ്റിന്റെ തുടക്കത്തിൽ പറയുന്നുണ്ട്.

” സാർ എന്റെ ഹിന്ദി നല്ലതല്ലെങ്കിൽ എന്നോട് ക്ഷമിക്കൂ. ഞാൻ ദക്ഷിണേന്ത്യക്കാരനാണ്. ഞാൻ കൂടുതലും ബാം​ഗ്ലൂരിലാണ് വളർന്നത്. എന്റെ അമ്മയുടെ ന​ഗരം മൈസൂരുവാണ്. ആളുകൾ കൂടുതലായി കന്നഡ സംസാരിക്കുന്നു.

എന്റെ അച്ഛൻ മം​ഗലാപുരത്തിനടുത്തായിരുന്നു. ഞാൻ‌ സ്കൂളിലാണ് ഹിന്ദി പഠിച്ചത്. പക്ഷേ എനിക്ക് ഭാഷയിൽ പ്രാവണ്യമില്ല, ” നിഖിൽ പറഞ്ഞു. നമുക്ക് രണ്ട് പേർക്കും ചേർന്ന് ഇത് കൈകാര്യം ചെയ്യാമെന്നാണ് മോദി പറഞ്ഞത്.

” ഇതുപോലെ നമ്മൾ ഒരുമിച്ച് കൈകാര്യം ചെയ്യും. ഞാൻ ഇവിടെ നിങ്ങളുടെ മുന്നിലിരുന്ന് സംസാരിക്കുന്നു. എനിക്ക് പരിഭ്രാന്തി തോന്നുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇത് കഠിനമായ സംഭാഷണമാണ്. ഇത് എന്റെ ആദ്യത്തെ പോഡ്കാസ്റ്റാണ്. ഇത് നിങ്ങളുടെ പ്രേക്ഷകരിലേക്ക് എങ്ങനെ പോകുമെന്ന് അറിയില്ല,” പ്രധാനമന്ത്രി പറഞ്ഞു.

രണ്ട് മണിക്കൂർ നീണ്ട പോഡ്കാസ്റ്റിൽ പ്രധാനമന്ത്രി തന്റെ കുട്ടിക്കാലം, വിദ്യാഭാസം, രാഷ്ട്രീയ പ്രവേശനം, തിരിച്ചടികൾ, പിരിമുറുക്കം കൈകാര്യം ചെയ്യുന്നക്. നയ മനേജ്മെന്റ് തുടങ്ങിയ നിരവധി സംഭവങ്ങൾ പങ്കുവെയ്ക്കുന്നുണ്ട്.

” എന്റെ എല്ലാ കുടുംബാം​ഗങ്ങളുടെയും വസ്ത്രങ്ങൾ ഞാൻ കഴുകാറുണ്ടായിരുന്നു. അത് കൊണ്ട് എന്നെ കുളത്തിലേക്ക് പോകാൻ അനുവദിച്ചിരുന്നു ” നരേന്ദ്ര മോദി പറഞ്ഞു. പോഡ്കാസ്റ്റ് ട്രെയിലർ പ്രധാനമന്ത്രി തന്നെ എക്സിൽ പങ്കുവെച്ചു. എല്ലാവരും ഇത് ആസ്വദിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നാണ് അദ്ദേഹം കുറിച്ചത്.

VS NEWS DESK
Author: VS NEWS DESK

pradeep blr

ಬಿಸಿ ಬಿಸಿ ಸುದ್ದಿ

ಕ್ರಿಕೆಟ್ ಲೈವ್ ಸ್ಕೋರ್

ಚಿನ್ನ ಮತ್ತು ಬೆಳ್ಳಿ ಬೆಲೆಗಳು