Hydrogel: ഇത് സംഭവം കൊള്ളാലോ..! മണിക്കൂറുകൾ കൊണ്ട് മുറിവുകൾ ഉണങ്ങും; എന്താണ് ഹൈഡ്രോജെൽ?

Self-Healing Hydrogel: മനുഷ്യശരീരത്തിലെ മുറിവുകൾ മണിക്കൂറുകൾ കൊണ്ട് ഉണങ്ങാൻ സഹായിക്കുന്ന ‘സെൽഫ് ഹീലിങ് ഹൈഡ്രോജെൽ’ ആണ് ഇവർ കണ്ടെത്തിയിരിക്കുന്നത്. മണിക്കൂറുകൾക്കകം മുറുവകൾ ഉണങ്ങുക എന്നാൽ ആദ്യം വിശ്വസിക്കാൻ ലേശം ബുദ്ധിമുട്ട് തോന്നിയേക്കും.

ലോകത്ത് സാങ്കേതിക വിദ്യ അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും ഓരോ മേഖലകളിലുണ്ടാകുന്ന വളർച്ച അത്ഭുപ്പെടുത്തുന്ന തരത്തിലാണ്. കഥകളിലെന്നപോലെയുള്ള പല അവശ്വസനീയമായ മാറ്റങ്ങളാണ് നമ്മുടെ ടെക്നോളജിയിലുള്ളത്. അത്തരത്തിൽ പുതിയൊരു കണ്ടുപിടത്തവുമായാണ് ശാസ്ത്രലോകം എത്തിയിരിക്കുന്നത്. ആൾട്ടോ സർവകലാശാലയിലെയും ബെയ്റൂത്ത് സർവകലാശാലയിലെയും ഗവേഷകരാണ് ഈ ഞെട്ടിക്കുന്ന കണ്ടുപിടിത്തം നടത്തിയിരിക്കുന്നത്.

മനുഷ്യശരീരത്തിലെ മുറിവുകൾ മണിക്കൂറുകൾ കൊണ്ട് ഉണങ്ങാൻ സഹായിക്കുന്ന ‘സെൽഫ് ഹീലിങ് ഹൈഡ്രോജെൽ’ ആണ് ഇവർ കണ്ടെത്തിയിരിക്കുന്നത്. മണിക്കൂറുകൾക്കകം മുറുവകൾ ഉണങ്ങുക എന്നാൽ ആദ്യം വിശ്വസിക്കാൻ ലേശം ബുദ്ധിമുട്ട് തോന്നിയേക്കും. മനുഷ്യചർമ്മത്തിന്റെ ഗുണങ്ങളെ അനുകരിക്കുന്ന തരത്തിലുള്ളതാണ് ഈ ജെൽ രൂപകല്പന ചെയ്തിരിക്കുന്നത്. അത്ഭുതം എന്നല്ലാതെ എന്താണ് പറയേണ്ടത്.

ശരീരത്തിലെ മുറിവുകൾ വെറും നാല് മണിക്കൂർ കൊണ്ട് 90 ശതമാനം ഉണക്കാനും 24 മണിക്കൂറുകൊണ്ട് പൂർണമായും സുഖപ്പെടുത്താനും ഈ ജെല്ലിന് കഴിയുമെന്നാണ് ശാത്രജ്ഞർ അഭിപ്രായപ്പെടുന്നത്. മുടി സംരക്ഷണം മുതൽ ഭക്ഷണം വരെയുള്ള ദൈനംദിന ഉൽപ്പന്നങ്ങൾക്ക് ബദലായി ജെല്ലുകൾ സാധാരണയായി കാണപ്പെടുന്നുണ്ടെങ്കിലും, മനുഷ്യചർമ്മത്തിന്റെ ഗുണങ്ങളെ അനുകരിക്കുന്ന തരത്തിലുള്ള ഒന്ന് ഇതാദ്യമായാണ്.

മനുഷ്യചർമ്മത്തിന്റെ സങ്കീർണമായ ഗുണങ്ങൾ പകർത്തുകയെന്നത് വളരെ വലിയ വെല്ലുവിളിയായിരുന്ന എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. മുറിവുകളോ പരിക്കുകളോ ഉണ്ടായാൽ സുഖപ്പെടുത്തുന്നതടക്കം അസാധാരണമായ പലവഴികളും ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതാദ്യമായാണ് ഇതിനെ അനുകരിക്കുന്ന തരത്തിലുള്ള ഒരു കണ്ടുപിടുത്തം പുറത്തുവരുന്നത്. നേച്ചർ മെറ്റീരിയൽസിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഗവേഷകർ പുതിയ കണ്ടുപിടുത്തത്തെ കുറിച്ച് വിശദീകരിക്കുന്നത്.

നേർത്തതും അല്പം വലുതുമായ നാനോഷീറ്റുകൾ കൊണ്ടാണ് ഗവേഷകർ ഈ ഹൈഡ്രോജെൽ നിർമ്മിച്ചിരിക്കുന്നത്. എന്നാൽ നാനോഷീറ്റുകൾക്കിടയിൽ പോളിമറുകളുള്ള ഒരു ഘടനയായാണ് പുതിയ ഹൈഡ്രോജെൽ പുറത്തിറക്കിയത്. ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന മൂലകങ്ങളാണ് മുറിവുകളെ പെട്ടെന്ന് സുഖപ്പെടുത്താൻ സഹായിക്കുന്നത്.

ಬಿಸಿ ಬಿಸಿ ಸುದ್ದಿ

ಕ್ರಿಕೆಟ್ ಲೈವ್ ಸ್ಕೋರ್

ಚಿನ್ನ ಮತ್ತು ಬೆಳ್ಳಿ ಬೆಲೆಗಳು