മുംബൈ: മഹാവികാസ് അഗാഡിയില്‍ സീറ്റ് ചര്‍ച്ചകള്‍ സജീവം. അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയെ സഖ്യത്തില്‍ എടുക്കുന്ന കാര്യത്തിലാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്. എന്നാല്‍ എസ്പി കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടത് സഖ്യത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കിയിരിക്കുകയാണ്.
പത്തില്‍ അധികം സീറ്റുകള്‍ സമാജ് വാദി പാര്‍ട്ടി ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം പ്രശ്‌നത്തില്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഇടപെടുമെന്നാണ് സൂചന. പന്ത്രണ്ട് സീറ്റുകള്‍ മഹാവികാസ് അഗാഡി നല്‍കിയിട്ടില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എസ്പിയുടെ മഹാരാഷ്ട്ര അധ്യക്ഷന്‍ അബു അസിം ആസ്മി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
നിലവിലെ നിയമസഭയില്‍ എസ്പിക്ക് രണ്ട് എംഎല്‍എമാരാണ് ഉള്ളത്. മാന്‍ഖുര്‍ദ്-ശിവാജിനഗറില്‍ നിന്നാണ് ആസ്മി വിജയിച്ചത്. ഭീവണ്ഡി ഈസ്റ്റില്‍ നിന്നാണ് മറ്റൊരു എംഎല്‍എയായ റെയിന്‍ ഷെയ്ഖ് വിജയിച്ചത്. മാന്‍ഖുര്‍ദ് ശിവാജിനഗര്‍, ഭീവണ്ഡി ഈസ്റ്റ്, ഭീവണ്ഡി വെസ്റ്റ്, മാലേഗാവ്, ധൂലെ, അനുശക്തിനഗര്‍, ഔറംഗബാദ് ഈസ്റ്റ്, ബൈക്കുള, വെര്‍സോവ എന്നീ സീറ്റുകളാണ് എസ്പി ആവശ്യപ്പെട്ടിരിക്കുന്നത്.
എംവിഎയിലെ ഏതെങ്കിലും പാര്‍ട്ടികള്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാവാതെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചാല്‍, എസ്പി സഖ്യത്തിന്റെ ഭാഗമല്ലെന്ന് കരുതുമെന്നും ആസ്മി പറഞ്ഞു. ഞങ്ങള്‍ക്ക് 12 സീറ്റുകള്‍ വേണം. മഹാവികാസ് അഗാഡി ചെറു പാര്‍ട്ടികളെ വിശ്വാസത്തിലെടുത്ത് കൊണ്ട് തീരുമാനം എടുക്കണമെന്നും അസിം ആസ്മി പറഞ്ഞു.
അതേസമയം മഹാരാഷ്ട്ര സന്ദര്‍ശനത്തിനായി അഖിലേഷ് യാദവ് എത്താനിരിക്കവേയാണ് സഖ്യത്തില്‍ പ്രശ്‌നങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്. മാലേഗാവില്‍ അടക്കം അഖിലേഷ് റാലികള്‍ നടത്തും. ഇന്ത്യ സഖ്യം വിജയിക്കാാണ് മഹാരാഷ്ട്രയില്‍ പോകുന്നത്. ഇന്ത്യക്കൊപ്പം ചേര്‍ന്ന് മത്സരിക്കും. ഞങ്ങള്‍ കുറച്ച് സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യ സഖ്യം അത് അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അഖിലേഷ് പറഞ്ഞു. വെള്ളിയാഴ്ച്ച സീറ്റ് വിഭജനത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വിജയ് വാഡേതിവാര്‍ പറഞ്ഞു. എസ്പിക്കായി വാതില്‍ തുറന്നിട്ടിരിക്കുകയാണ്. കോണ്‍ഗ്രസ്-എസ്പി എന്ിവരുമായുള്ള സഖ്യത്തിന്റെ അതേ മാതൃക തന്നെയാണ് മഹാരാഷ്ട്രയിലുമുള്ളതെന്നും വാഡേതിവാര്‍ വ്യക്തമാക്കി.
അതേസമയം മഹാരാഷ്ട്രയിലെ 200 സീറ്റുകള്‍ സഖ്യ കക്ഷികള്‍ തമ്മില്‍ ധാരണയില്‍ എത്തിയിട്ടുണ്ടെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍ പറഞ്ഞു. ഹരിയാനയില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിന്റെ സ്വാധീനം മഹാരാഷ്ട്രയില്‍ ഉണ്ടാവില്ല. സീറ്റ് വിഭജന ചര്‍ച്ചകളില്‍ ഞാന്‍ നേരിട്ട് പങ്കാളിയായിട്ടില്ലെന്നും പവാര്‍ പറഞ്ഞു. ഹരിയാനയില്‍ ബിജെപി ജയിച്ചപ്പോള്‍ ജമ്മു കശ്മീരില്‍ പരാജയപ്പെട്ടു.
മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ അത് ബാധിക്കില്ലെന്നും പവാര്‍ പറഞ്ഞു. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഞായറാഴ്ച്ച നടക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ നാനാ പടോലെ വ്യക്തമാക്കി. 62 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്. നന്ദേഡ് പാര്‍ലമെന്ററി ഉപതിരഞ്ഞെടുപ്പിലേക്ക് വസന്ത്‌റാവു ചവാന്റെ പേരാണ് നിര്‍ദേശിച്ചതെന്നും പടോലെ പറഞ്ഞു.
Author: VS NEWS DESK
pradeep blr