Search
Close this search box.

മല്ലു ഹിന്ദു ഓഫീസേഴ്സ്’; ഹിന്ദു ഐഎഎസ് ഉദ്യോ​ഗസ്ഥരെ ചേർത്ത് വാട്സാപ്പ് ​ഗ്രൂപ്പ്; വിവാ​ദം

തിരുവനന്തപുരം: സംസ്ഥാനത്ത് ഹിന്ദു ഐ എ എസ് ഉദ്യോ​ഗസ്ഥരുടെ വാട്സാപ്പ് ​ഗ്രൂപ്പ് ഉണ്ടാക്കിയതായി റിപ്പോർട്ട്. വ്യവസായ വകുപ്പ് ഡയറക്ടർ കെ ​ഗോപാല കൃഷ്ണൻ ഐ എ എസ് അഡ്മിനായിട്ടുള്ള ​ഗ്രൂപ്പ് മണിക്കൂറുകൾക്കുള്ളിൽ‌ ഡിലീറ്റ് ചെയ്യുകയും ചെയ്തു. തന്റെ ഫോൺ ഹാക്ക് ചെയ്തതാണ് എന്നും സൈബർ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ​ഗോപാലകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഐ എ എസ് ഉദ്യോ​ഗസ്ഥരെ ചേർത്തുകൊണ്ട് വാട്സാപ്പ് ​ഗ്രൂപ്പ് ഉണ്ടാക്കിയത്. ​ഗോപാല കൃഷ്ണൻ ഐ എ എസ് ആയിരുന്ന അഡ്മിൻയ ​ഗ്രൂപ്പിന്റെ പേര് മല്ലു ഹിന്ദു ഓഫീസേഴ്സ് എന്നായിരുന്നു. സർവീസിലെ മുതിർന്ന ഉദ്യോ​ഗസ്ഥർ ഉൾപ്പെടെ ഈ ​ഗ്രൂപ്പിൽ അം​ഗങ്ങളാക്കിയിരുന്നു. ​ഗ്രൂപ്പിൽ അം​ഗങ്ങളാക്കപ്പെട്ട ഉദ്യോ​ഗസ്ഥരിൽ ചിലർ ഈ ​ഗ്രൂപ്പിനെക്കുറിച്ച് അദ്ദേഹത്തോട് അറിയിച്ചെന്നും ഇതിന് പിന്നാലെ ​ഗ്രൂപ്പ് ഡിലീറ്റായെന്നുമാണ് ലഭിക്കുന്ന വിവരം.

ഇതിന് പിന്നാലെ ഈ ​ഗ്രൂപ്പിൽ അം​ഗങ്ങളായവർക്ക് എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് ​ഗോപാലകൃഷ്ണന്റെ സന്ദേശമെത്തി. തന്റെ ഫോൺ ആരോ ഹാക്ക് ചെയ്തെന്നും ഫോൺ കോൺടാക്ടിലുള്ളവരെ ചേർത്ത് 11 ​ഗ്രൂപ്പുകളുണ്ടാക്കി എന്നുമായിരുന്ന സന്ദേശം. മാനുവലി ​ഗ്രൂപ്പുകളെല്ലാം ഡിലീറ്റ് ചെയ്തെന്നും ഉടൻ ഫോൺ മാറ്റുമെന്നും സഹപ്രവർത്തകരെ അറിയിച്ചു.

സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഏഷ്യാനെറ്റ് ന്യൂസിനോടും ഇതേ കാര്യം തന്നെയാണ് ​ഗോപാല കൃഷ്ണൻ ഐ എ എസ് പറഞ്ഞത്. ഹാക്ക് ചെയ്തതിൽ‌ സിറ്റി പോലീസ് കമ്മീഷർ‌ക്ക് പരാതി നൽകിയതായും അറിയിച്ചു. അതേ സമയം, ​ സംഭവം വിവാദമായിട്ടുണ്ട്. നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. ഈ ​ഗ്രൂപ്പിൽ ഹിന്ദു മതവിഭാ​ഗത്തിൽപ്പെട്ട ഉ​ദ്യോ​ഗസ്ഥർ മാത്രം അം​ഗങ്ങളാക്കപ്പെട്ടത് സംശയമുണർത്തുന്നുണ്ട്.ഹാക്കിം​ഗ് ആണെങ്കിൽ ഇത് അതീവ ​ഗുരുതരമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഉയർന്ന ഉദ്യോ​ഗസ്ഥന്റെ ഫോൺ ഹാക്ക് ചെയ്യുക എന്നത് അതീവ ​ഗുരുതരമാണ്. ആരണ് ഇത്തരത്തിൽ മത സ്പർധ ഉണ്ടാക്കുന്ന തരത്തിലുള്ള ​ഗ്രൂപ്പ് ഉണ്ടാക്കിയതെന്ന് കണ്ടെത്തേണ്ടതുണ്ട്

VS NEWS DESK
Author: VS NEWS DESK

pradeep blr

ಬಿಸಿ ಬಿಸಿ ಸುದ್ದಿ

ಕ್ರಿಕೆಟ್ ಲೈವ್ ಸ್ಕೋರ್

ಚಿನ್ನ ಮತ್ತು ಬೆಳ್ಳಿ ಬೆಲೆಗಳು