ശ്രീനഗർ: ശ്രീനഗർ ഗ്രനേഡ് ആക്രമണത്തോട് പ്രതികരിച്ച് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. സുരക്ഷാ സേനയോട് ഭീകരവാദികൾക്ക് ശക്തമായ മറുപടി നൽകാനും കേന്ദ്ര ഭരണ പ്രദേശത്ത് പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകളെ തകർക്കാനും ആവശ്യപ്പെട്ടു.
” ശ്രീനഗറിലെ ഗ്രനേഡ് ആക്രമണത്തെക്കുറിച്ച് എൽ ജി ഡി ജി പി നളിൻ പ്രഭാതിനോടും സുരക്ഷാ ഏജൻസികളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും സംസാരിച്ചു. തീവ്രവാദികളെയും അവരുടെ കൂട്ടാളികളെയും ശിക്ഷിക്കുന്നതിന് കാര്യക്ഷമവും ശക്തവുമായ പ്രതികരണത്തിന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി” അദ്ദേഹം പറഞ്ഞു. സാധരാണക്കാരെ ആക്രമിക്കുന്നവർ അവരുടെ പ്രവൃത്തിക്ക് വലിയ വില നൽകേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. ഭീകര സംഘടനകളെ തകർക്കാൻ സുരക്ഷാ സേനയ്ക്ക് പൂർണ സ്വതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭീകര സംഘടനകളെ തകർക്കാൻ നിങ്ങൾക്ക് പൂർണ സ്വാതന്ത്ര്യമുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ഞായറാഴ്ച ശ്രീനഗറിലെ തിരക്കേറിയ ഫ്ലീ മാർക്കറ്റിന് സമീപമുള്ള സി ആർ പി എഫ് ബങ്കറിന് നേരെ ഭീകരർ ഗ്രനേഡ് എറിഞ്ഞു. ആക്രമണത്തിൽ 12 സാധാരണക്കാർക്ക് പരിക്കേറ്റു. ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഗ്രനേഡ് ആക്രമണത്തെ അപലപിച്ചു. സാധാരണക്കാരെ ലക്ഷ്യം വെച്ചതിന് ന്യായീകരണമില്ലെന്ന് ഒമർ അബ്ദുള്ള പറഞ്ഞു.
” കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താഴ്വരയുടെ ചില ഭാഗങ്ങളിൽ ആക്രമണങ്ങളുടെയും ഏറ്റുമുട്ടലുകളുടെയും വാർത്തകൾ ആധിപത്യം പുലർത്തുന്നു. ശ്രീനഗറിലെ സൺഡേ മാർക്കറ്റിൽ നിരപരാധികളായി ഷോപ്പർമാർക്ക് നേരെ നടന്ന ഗ്രനേഡ് ആക്രമണത്തെക്കുറിച്ചുള്ള ഇന്നത്തെ വാർത്ത വളരെയധികം അസ്വസ്ഥതയുണ്ടാക്കുന്നു. നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിടുന്നതിന് ന്യായീകരണമില്ല, അദ്ദേഹം പറഞ്ഞു.ആക്രമണങ്ങളുടെ ഈ കുതിപ്പ് എത്രയും പെട്ടെന്ന് അവസാനിപ്പിക്കാൻ സുരക്ഷ സംവിധാനങ്ങൾ സാധ്യമായതെല്ലാം ചെയ്യണം. അതിലൂടെ ജനങ്ങൾക്ക് ഒരു ഭയവുമില്ലാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയും ഒമർ അബ്ദുള്ള പറഞ്ഞു. കളിഞ്ഞ കുറച്ച് ദിവസങ്ങളായി ഭീകരരും സുരക്ഷാ സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ തുടർച്ചയായി വെടി വെയ്പ്പ് ഉണ്ടായിരുന്നു. ഇന്നലെ ശ്രീനഗറിലെ ഖൻയാർ മേഖലയിൽ ഒരു ലഷ്കർ ഇ തൊയ്ബയുമായി ബന്ധമുള്ള ഭീകരനെ വെടിവെച്ച് കൊന്നിരുന്നു. ഇതിന് പിന്നാലെയാണ് ഗ്രനേഡ് ആക്രമണം. ഉസ്മാൻ എന്ന് പേരുള്ള ആളാണ് മരിച്ചത്.
Author: VS NEWS DESK
pradeep blr