Search
Close this search box.

ആശുപത്രിയുടേതിനു പകരം സ്വന്തം ക്യുആർ കോ‍ഡ് കാണിച്ച് 52.24 ലക്ഷം തട്ടി; കാഷ്യറായ യുവതി പിടിയിൽ

ചെന്നൈ ∙ ക്യുആർ കോ‍ഡിൽ കൃത്രിമം കാണിച്ച് 2 വർഷത്തിനിടെ അരക്കോടിയിലേറെ രൂപ തട്ടിയെടുത്തെന്ന പരാതിയിൽ അണ്ണാനഗറിലെ സ്വകാര്യ ആശുപത്രി കാഷ്യറായ യുവതി പിടിയിൽ. ആശുപത്രിയുടെ ബാങ്ക് അക്കൗണ്ടിന്റെ ക്യുആർ കോഡിനു പകരം തന്റെ ബാങ്ക് അക്കൗണ്ട് ക്യുആർ കോ‍ഡ് കാണിച്ച് 52.24 ലക്ഷം രൂപ തട്ടിയെന്ന കേസിൽ തിരുവാരൂർ സ്വദേശി എം.സൗമ്യയാണു (24) പിടിയിലായത്. ആശുപത്രി ബാങ്ക് അക്കൗണ്ടിന്റെ ക്യുആർ കോഡ് പ്രവർത്തിക്കുന്നില്ലെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത യുവതിയെ റിമാൻഡ് ചെയ്തു. പല ബില്ലുകളും റജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് ഇന്റേണൽ ഓഡിറ്റിൽ കണ്ടെത്തിയതിനെ തുടർന്ന് അണ്ണാനഗറിൽ ഫെർട്ടിലിറ്റി ഹോസ്പിറ്റൽ നടത്തുന്ന ഡോ.ബി.മൈഥിലി നൽകിയ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ മേയ് മുതൽ സംശയം തോന്നിയ ആശുപത്രി അധികൃതർ ഒരു മാസത്തെ രേഖകൾ പരിശോധിച്ചപ്പോൾ ചില രോഗികളുടെ വിവരങ്ങൾ റജിസ്റ്ററിൽ ചേർത്തിട്ടില്ലെന്നു കണ്ടെത്തി. 2022 ഫെബ്രുവരി മുതൽ സൗമ്യ പണം തട്ടുന്നതായും തെളിഞ്ഞു.

VS NEWS DESK
Author: VS NEWS DESK

pradeep blr

ಬಿಸಿ ಬಿಸಿ ಸುದ್ದಿ

ಕ್ರಿಕೆಟ್ ಲೈವ್ ಸ್ಕೋರ್

ಚಿನ್ನ ಮತ್ತು ಬೆಳ್ಳಿ ಬೆಲೆಗಳು