Search
Close this search box.

ഭാര്യയെയും മാതാവിനെയും കൊലപ്പെടുത്തി; ക്രൂരതയിലേയ്ക്ക് നയിച്ചത് ഭാര്യവീട്ടുകാരുടെ അവഗണനയെന്ന് പോലീസ്

വൈക്കം: മറവന്‍തുരുത്തില്‍ ഭാര്യയെയും ഭാര്യയുടെ അമ്മയെയും കൊന്ന കേസില്‍ പ്രതിയെ കൊലപാതകത്തിലേക്ക് പ്രേരിപ്പിച്ചത് കടുത്ത അവഗണനയെന്ന് പോലീസ്. മറവന്‍തുരുത്ത് ഗ്രാമപ്പഞ്ചായത്ത് അഞ്ചാംവാര്‍ഡ് ശിവപ്രസാദത്തില്‍ ഗീത (58), മകള്‍ ശിവപ്രിയ (30) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ശിവപ്രിയയുടെ ഭര്‍ത്താവ് ഉദയനാപുരം നേരേകടവ് പുളിന്തറ വീട്ടില്‍ നിധീഷിനെ (40) തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച രാത്രി 7.15-ഓടെയാണ് നാടിനെ നടുക്കിയ കൊലപാതകവിവരം പുറംലോകം അറിയുന്നത്. ഗീതയെ ശ്വാസംമുട്ടിച്ച് കൊന്നശേഷം ശിവപ്രിയയെ കുത്തിക്കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംസ്‌കാരം ബുധനാഴ്ച രാവിലെ ഒന്‍പതിന് ചോറ്റാനിക്കര എരുവേലിയിലുള്ള പൊതുശ്മശാനത്തില്‍ നടക്ക

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ഒന്നരവര്‍ഷങ്ങള്‍ക്ക് മുമ്പ് വിദേശത്ത് നിന്നും അവധിക്കെത്തിയ ഗീതയുടെ മകന്‍ ശിവപ്രസാദ് തുറുവേലിക്കുന്നിലുണ്ടായ ബൈക്ക് അപകടത്തില്‍ മരണപ്പെട്ടു. തുടര്‍ന്ന് ഗീത ഒറ്റയ്ക്കായിരുന്നു മറവന്‍തുരുത്തിലെ വീട്ടില്‍ താമസം. അതിനിടെ വീണ് ഗീതയുടെ കൈക്ക് പരിക്ക് പറ്റി. ഗീതയുടെ കാര്യങ്ങള്‍ നോക്കാനാണ് ശിവപ്രിയ നിധീഷിന്റെ നേരേകടവിലെ വീട്ടില്‍നിന്ന് ഇവിടെ എത്തുന്നത്. പിന്നീട് നേരേകടവിലെ വീട്ടിലേക്ക് മടങ്ങിയില്ല. നിധീഷിനും ശിവപ്രിയക്കും നാലുവയസ്സുള്ള മകളുണ്ട്. മകളെ നിധീഷായിരുന്നു ഇടയ്ക്ക് നേരേകടവിലെ വീട്ടിലേക്ക് കൊണ്ടുവരികയും തിരികെ കൊണ്ടുപോകുകയും ചെയ്തിരുന്നത്. ഒരുമാസം മുമ്പ് ശിവപ്രിയക്ക് വൈക്കത്തെ കംപ്യൂട്ടര്‍ ഷോപ്പില്‍ ജോലി ലഭിച്ചു. ഇതിനിടെ നിധീഷിന് ഭാര്യവീട്ടില്‍നിന്ന് വേണ്ടത്ര പരിഗണന ലഭിക്കാതെയായി. കൃത്യം നടന്ന ദിവസം ഉച്ചകഴിഞ്ഞ് 2.30-ഓടെ നിധീഷ് മദ്യപിച്ച് മറവന്‍തുരുത്തിലെ വീട്ടിലെത്തി.

വീട്ടില്‍ ഗീത മാത്രമാണുണ്ടായിരുന്നത്. അവഗണനയെക്കുറിച്ച് സംസാരിച്ച് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. തുടര്‍ന്ന് മൂന്ന് മണിയോടെ ഗീതയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇവിടെനിന്ന് നിധീഷ് ഉദയനാപുരത്തെ സ്‌കൂളിലെത്തി മകളെയും വിളിച്ച് വല്ലകത്തുള്ള ബന്ധുവീട്ടിലേക്ക് പോയി. അവിടെനിന്ന് ബന്ധുവിനെയും മകളെയും കൂട്ടി നിധീഷ് ഓട്ടോറിക്ഷയില്‍ നേരേകടവിലെ വീട്ടിലേക്ക് പോയി.

അതേ ഓട്ടോയില്‍ നിധീഷ് ഒറ്റയ്ക്ക് മറവന്‍തുരുത്തിലെ വീട്ടില്‍ എത്തുകയായിരുന്നു.

വൈകീട്ട് 5.45-ഓടെ ശിവപ്രിയ ജോലി കഴിഞ്ഞ് മറവന്‍തുരുത്തിലെ വീട്ടില്‍ എത്തി. ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാകുകയും കത്തി ഉപയോഗിച്ച് ശിവപ്രിയയെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. ഇവര്‍ തമ്മിലുണ്ടായ പിടിവലിയില്‍ നിധീഷിന് പരിക്കേറ്റു. നേരേകടവിലെ വീട്ടിലെത്തിയ നിധീഷിന്റെ ഷര്‍ട്ടില്‍ ചോര കണ്ട് ബന്ധു കാര്യം തിരക്കിയപ്പോഴാണ് ഇയാള്‍ കൊലപാതകവിവരം പറയുന്നത്. പിന്നീട് ബന്ധുക്കള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. നിധീഷിന്റെയും ശിവപ്രിയയുടെയും ആറാം വിവാഹ വാര്‍ഷികമാണ് 11-ന്. അതേദിവസം തന്നെയാണ് ഇവരുടെ മകളുടെ നാലാം പിറന്നാളും.

VS NEWS DESK
Author: VS NEWS DESK

pradeep blr

ಬಿಸಿ ಬಿಸಿ ಸುದ್ದಿ

ಕ್ರಿಕೆಟ್ ಲೈವ್ ಸ್ಕೋರ್

ಚಿನ್ನ ಮತ್ತು ಬೆಳ್ಳಿ ಬೆಲೆಗಳು