Search
Close this search box.

യുഎസ് നോസ്ട്രഡാമസിന്റെ തിരഞ്ഞെടുപ്പ് പ്രവചനം പാളി: ട്രംപ് ജയിച്ചു; പ്രതികരണം വൈറല്‍

വാഷിംഗ്ടണ്‍: യുഎസ് തിരഞ്ഞെടുപ്പില്‍ കമലാ ഹാരിസ് വിജയിക്കുമെന്നായിരുന്നു പ്രമുഖ തിരഞ്ഞെടുപ്പ് വിദഗ്ധനായ അലന്‍ ലിച്ച്റ്റ്മാന്‍ പ്രവചിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രവചനങ്ങള്‍ പൂര്‍ണമായും തെറ്റിയിരിക്കുകയാണ്. യുഎസ് നോസ്ട്രഡാമസ് എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്. ഇതുവരെ അദ്ദേഹത്തിന്റെ പ്രവചനങ്ങള്‍ തെറ്റിയിട്ടില്ല. എന്നാല്‍ ഇത്തവണ ആദ്യമായി അങ്ങനെ സംഭവിച്ചിരിക്കുകയാണ്.

ട്രംപ് പരാജയപ്പെടുമെന്ന പ്രവചനത്തെ തുടര്‍ന്ന് സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടിരുന്നു ലിച്ച്റ്റ്മാന്‍. അതേസമയം ട്രംപിന്റെ വിജയത്തില്‍ വീഡിയോയുമായി എത്തിയിരിക്കുകയാണ് യുഎസ് നോസ്ട്രഡാമസ്. കമലയുടെ തോല്‍വി അദ്ദേഹത്തെ ആകെ നിരാശനാക്കിയിരിക്കുകയാണ്.

വാക്കുകള്‍ പോലും കിട്ടാത്ത അവസ്ഥയിലായിരുന്നു അദ്ദേഹം. ആറ് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന വീഡിയോയില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. എനിക്കിത് മനസ്സിലാവുന്നില്ല. ഈ രാത്രിയില്‍ പ്രതീക്ഷ നഷ്ടപ്പെട്ട സമയമാണിതെന്ന് ലിച്ച്റ്റ്മാന്‍ പറഞ്ഞു. വീഡിയോയില്‍ ആകെ തളര്‍ന്ന്, നിരാശനായ, ആശങ്കപ്പെടുന്ന രീതിയിലാണ് അദ്ദേഹം കാണപ്പെട്ടത്.

എനിക്ക് നാളെ ഒന്നും ചെയ്യാനില്ല എന്നതാണ് നല്ലൊരു കാര്യം. ഒരു അഭിമുഖവും ഞാന്‍ നല്‍കില്ല. ജനാധിപത്യം തന്നെ ഇല്ലാതായിരിക്കുകയാണ്. ഒരിക്കല്‍ അത് നഷ്ടമായാല്‍ പിന്നീട് തിരിച്ചുപിടിക്കുക അസാധ്യമാണ്. ഏകാധിപതികള്‍ യുദ്ധത്തില്‍ തോറ്റാല്‍ മാത്രമേ ജനാധിപത്യത്തെ തിരിച്ചുപിടിക്കാനാവൂ. എനിക്ക് മനസ്സിലാവാത്ത കാര്യം, 2020ല്‍ ട്രംപ് ചെയ്ത കാര്യങ്ങള്‍ ജനങ്ങള്‍ അവഗണിച്ച് എന്തുകൊണ്ടാണെന്നും യുഎസ് നോസ്ട്രഡാമസ് ചോദിച്ചു.

ഭരിക്കാന്‍ ഒട്ടും താല്‍പര്യമില്ലാത്ത മടിയനാണ് ട്രംപ്. ജനാധിപത്യം പരിശുദ്ധമാണ്. എന്നാല്‍ പരിശുദ്ധമായ എല്ലാ കാര്യങ്ങളെയും പോലെ ജനാധിപത്യവും തകര്‍ക്കപ്പെടും. 21ാം നൂറ്റാണ്ടിലാകെ ജനാധിപത്യം ലോകത്തെല്ലായിടത്തും ഇല്ലാതായി കൊണ്ടിരിക്കുകയാണ്. അമേരിക്കയും ഒടുവില്‍ ആ പാതയിലെത്തിയിരിക്കുകയാണ്. പക്ഷേ പ്രതീക്ഷ കൈവിടരുത്. യുവാക്കള്‍ ഈ പ്രതീക്ഷ നിലനിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കമല ഹാരിസ് ഉറപ്പായും വിജയിക്കുമെന്നായിരുന്നു ലിച്ച്റ്റ്മാന്‍ പറഞ്ഞിരുന്നു. പുതിയൊരു പ്രസിഡന്റായിരിക്കും അവര്‍. ന്യൂനപക്ഷം ഭൂരിപക്ഷമാകുന്ന രാജ്യമാവുകയാണ് നമ്മളെന്നും അദ്ദേഹം പ്രവചിച്ചിരുന്നു. നിരവധി പ്രവചനങ്ങളില്‍ ട്രംപ് പരാജയപ്പെടുമെന്നായിരുന്നു. സ്വിംഗ് സ്റ്റേറ്റ്‌സുകളില്‍ കമല ആധിപത്യം പുലര്‍ത്തുമെന്ന് എക്‌സിറ്റ് പോളുകളും പ്രവചിച്ചിരുന്നു. എന്നാല്‍ ഏഴ് സ്വിംഗ് സ്റ്റേറ്റ്‌സുകളിലും ട്രംപിനായിരുന്നു ആധിപത്യം.

2016ല്‍ ഹിലരി ക്ലിന്റനെതിരെ നേടിയ അതേ രീതിയിലുള്ള വിജയമാണ് കമല ഹാരിസിനെതിരെ ട്രംപ് നേടിയത്. കമലയെ വ്യക്തിപരമായി അധിക്ഷേപിച്ചുള്ള ട്രംപിന്റെ ക്യാമ്പയിന്‍ വിജയം കാണുകയായിരുന്നു. കുടിയേറ്റ വിദ്വേഷ പ്രചാരണങ്ങളും അതുപോലെ വിജയിച്ചിരിക്കുകയാണ്

VS NEWS DESK
Author: VS NEWS DESK

pradeep blr

ಬಿಸಿ ಬಿಸಿ ಸುದ್ದಿ

ಕ್ರಿಕೆಟ್ ಲೈವ್ ಸ್ಕೋರ್

ಚಿನ್ನ ಮತ್ತು ಬೆಳ್ಳಿ ಬೆಲೆಗಳು