മഞ്ജു വാര്യർ അങ്ങനെ പറയുമ്പോള്‍ ഒഴിവാക്കാന്‍ സാധിക്കില്ലാലോ: തീരുമാനം മാറ്റിയതിന് പിന്നിലെ കാരണം അതാണ്

മഞ്ജു വാര്യർ എന്ന അതുല്യയായ നടി ചലച്ചിത്ര ലോകത്തേക്ക് തിരികെ എത്തിയതിന് ശേഷം ചെയ്ത ശ്രദ്ധേയമായ ചിത്രമായിരുന്നു ഉദാഹരണം സുജാത. അനശ്വര രാജന്റെ ആദ്യ ചിത്രം കൂടിയായിരുന്നു ഉദാഹരണം സുജാത. ഫാറ്റം പ്രവീണ്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മഞ്ജു വാര്യറുടെ മകളുടെ വേഷമായിരുന്നു അനശ്വര ചെയ്തത്. ഉദാഹരണം സുജാത ഹിറ്റായതിന് പിന്നാലെയാണ് നടിയെ തേടി വീണ്ടും വേശങ്ങള്‍ എത്താന്‍ തുടങ്ങിയത്.

പത്താം ക്ലാസിലേക്ക് പ്രവേശിച്ചതോടെ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടി വന്നതിനാല്‍ തല്‍ക്കാലം സിനിമകളില്‍ അഭിനയിക്കേണ്ടതില്ലെന്നായിരുന്നു തങ്ങളുടെ തീരുമാനമെന്നാണ് അനശ്വരയുടെ അമ്മ ഉഷ രാജന്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്. പത്താം ക്ലാസിലേക്ക് പ്രവേശിച്ചതോടെ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത് ആവശ്യമായെന്നും അവർ പറയുന്നു.
ആ സമത്താണ് ‘എവിടെ’ എന്ന സിനിമയിലേക്ക് ഓഫർ വരുന്നത്. ജൂബിലി പിക്‌ചേഴ്‌സും പ്രകാശ് മൂവി ടോണും ചേര്‍ന്ന് പുറത്തിറക്കുന്ന ചിത്രമാണ്. രണ്ടും മലയാളത്തിലെ വന്‍ ബാനറുകള്‍. പത്താം ക്ലാസ് ആയതിനാല്‍ തന്നെ പഠനത്തെ ബാധിക്കുമെന്ന് കരുതി ഞങ്ങള്‍ പടം ചെയ്യേണ്ടെന്ന് വെച്ചു. അങ്ങനെയിരിക്കേയാണ് മഞ്ജു വാര്യർ വിളിക്കുന്നത്. ഞാന്‍ കേട്ടിട്ട് നല്ല കഥയാണെന്നും മോള്‍ക്ക് ഇഷ്ടമാണെങ്കില്‍ ചെയ്തോളുവെന്നുമായിരുന്നു അവർ പറഞ്ഞത്.
മഞ്ജു വാര്യറെപ്പോലേയുള്ള ഒരു നടി അങ്ങനെ പറയുമ്പോള്‍ ഒഴിവാക്കാന്‍ സാധിക്കില്ലാലോ. ഒടുവില്‍ ആ സിനിമ ചെയ്യാന്‍ തീരുമാനിച്ചെങ്കിലും പത്താം ക്ലാസ് ആയതിനാല്‍ തന്നെ കൂടുതല്‍ ദിവസം കളയാനാകില്ലെന്ന് അണിയറപ്രവർത്തകരെ അറിയിച്ചിരുന്നു. ഓണം വെക്കേഷന്റെ പത്ത് ദിവസം കൊണ്ട് അനുവിന്റെ ഭാഗങ്ങള്‍ തീർക്കാം എന്നതായിരുന്നു വ്യവസ്ഥയെന്നും ഉഷ പറയുന്നു
ആ സമയത്ത് പ്രളയമൊക്കെ ആയതിനാല്‍ പറഞ്ഞ സമയത്ത് പടം തീർക്കാന്‍ സാധിച്ചില്ല. പത്തം ദിവസം എന്ന് പറഞ്ഞത് നാല്‍പ്പത് ദിവസമായപ്പോള്‍ സ്കൂളില്‍ നിന്നൊക്കെ വിളിച്ച് വലിയ വഴക്കായി. അതോടെ പഠനം വിട്ട് ഒരു കാര്യവും ഇല്ല, ബാക്കിയുള്ളത് പിന്നെ ഷൂട്ട് ചെയ്യാമെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ അന്ന് പുലരും വരെ ഷൂട്ട് ചെയ്ത് രാവിലെ പരീക്ഷഹാളിലേക്ക് പോകുകയാണുണ്ടായത്. അവരെ തെറ്റ് പറയാന്‍ പറ്റില്ല. ആ സമയത്തെ പ്രളയമാണ് ചതിച്ചത്.

കണക്ക് പരീക്ഷയുടെ തലേ ദിവസമാണ് തണ്ണീർ മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയുടെ സ്ക്രിപ്റ്റ് വായിക്കുന്നത്. മാർട്ടിന്‍ പ്രക്കാട്ട് വളരെ മാന്യനായ ഒരു വ്യക്തിയാണ്. ഇന്ന സിനിമ ചെയ്യണമെന്ന് അദ്ദേഹം പറയില്ല. തന്റെ അഭിപ്രായം പറഞ്ഞ് തീരുമാനമെടുക്കാനുള്ള അവകാശം അവള്‍ക്ക് കൊടുക്കും. അപ്പോഴും പൊതുപരീക്ഷയുടെ പ്രശ്നമുണ്ടായിരുന്നു. എന്നാല്‍ പരീക്ഷ കഴിഞ്ഞിട്ട് അനശ്വര വന്നാല്‍ മതിയെന്ന് ഗിരീഷ് എഡി പറയുകയായിരുന്നുവെന്നും ഉഷ അഭിമുഖത്തില്‍ കൂട്ടിച്ചേർക്കുന്നു

 

ಬಿಸಿ ಬಿಸಿ ಸುದ್ದಿ

ಕ್ರಿಕೆಟ್ ಲೈವ್ ಸ್ಕೋರ್

ಚಿನ್ನ ಮತ್ತು ಬೆಳ್ಳಿ ಬೆಲೆಗಳು