വൻ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപങ്ങൾ സ്വീകരിച്ചും കള്ളപ്പണം വെളുപ്പിച്ച് നൽകിയുമാണ് തട്ടിപ്പ് നടത്തിയത്
വൻ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപങ്ങൾ സ്വീകരിച്ചും കള്ളപ്പണം വെളുപ്പിച്ച് നൽകിയുമാണ് തട്ടിപ്പ് നടത്തിയത്. പല തവണകളായി എഴോളം ധനകാര്യ സ്ഥാപനങ്ങൾ രൂപീകരിച്ചാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് ബാങ്കിംങ്, ഓൺലൈൻ ട്രേഡിംഗ് എന്നിവ ഉപയോഗിച്ചാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. അര ലക്ഷത്തോളം പേരാണ് നിക്ഷേപ തട്ടിപ്പിന് ഇരയായത്.
കള്ളപ്പണ നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം വാഗ്ദാനം ചെയ്ത് കോടികളുടെ നിക്ഷേപമാണ് അശോകന്‍ കൈരളി മള്‍ട്ടി സ്റ്റേറ്റ് കോ- ഓപററ്റീവ് സൊസൈറ്റി വഴി സ്വീകരിക്കുന്നത്. കള്ളപ്പണം വെള്ളുപ്പിക്കാനും വിദേശത്തേക്ക് കടത്താനുമുള്ള സഹായവും മന്ത്രിമാരുമായി ബന്ധങ്ങള്‍ ഉണ്ടാക്കി നല്‍കാമെന്ന വാഗ്ദാനവും അശോകന്‍ നല്‍കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
മന്ത്രിമാരുമായുള്ള ബന്ധങ്ങളും അവരോടൊപ്പമുള്ള ചിത്രങ്ങളും നിക്ഷേപകരുടെ വിശ്വാസം നേടിയെടുക്കാന്‍ അശോകന്‍ ഉപയോഗിച്ചിരുന്നു.
ഇയാളുമായുള്ള സംഭാഷണത്തിനിടെ ബാങ്കിംഗ് മേഖലയിലെ പ്രവൃത്തി പരിചയത്തെ കുറിച്ചും കള്ളപ്പണം കൈകാര്യം ചെയ്യുന്നതിലെ വൈദഗ്ധ്യവും വ്യക്തമായിരുന്നു. കള്ളപ്പണം നിക്ഷേപിക്കുമ്പോള്‍ ലഭിക്കുന്ന ലാഭത്തെ കുറിച്ചും വിവിധ കമ്പനികളെ കുറിച്ചും പറഞ്ഞു. ഇപ്പോഴും കോടികളുടെ പ്രോജക്റ്റ് നടക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഇന്റര്‍നാഷ്ണല്‍ തലത്തിലും ഫിനാന്‍ഷ്യല്‍ സപ്പോര്‍ട്ട് കിട്ടുന്നുണ്ടെന്നും അശോകന്‍ പറഞ്ഞു.
കള്ളപ്പണ നിക്ഷേപം നടത്തുന്നതിന്റെ ഗുണങ്ങളും കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള വഴികളും അശോകന്‍ വ്യക്തമാക്കി. സ്വിസ് ബാങ്കില്‍ അക്കൗണ്ടുണ്ടെന്ന അവകാശവാദവും പണം വിദേശത്തേക്ക് കടത്തുന്നതിനുള്ള മാര്‍ഗങ്ങളും വിദേശത്തുള്ള ബിസിനസുകളെ കുറിച്ചും അശോകന്‍ പറഞ്ഞു. കൈരളി സൊസൈറ്റിയുടെ ബ്രാഞ്ചുകള്‍ കള്ളപ്പണം കൈകാര്യം ചെയ്യുന്നതിന് എങ്ങനെ ഉപയോഗിക്കുന്നുവെന്ന് അശോകന്‍ വ്യക്തമാക്കി.
വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയും താനും ഒരുമിച്ച് എസ് എഫ്‌ഐ സ്റ്റേറ്റ് കമ്മിറ്റിയിലുണ്ടായിരുന്നതാണെന്നും കൂടാതെ പാര്‍ട്ടി കമ്മിറ്റിയിലുമുണ്ടായിരുന്ന ആളാണെന്നും അശോകന്‍ പറഞ്ഞു. കോഴിക്കോട് സര്‍വകലശാല സെനറ്റ് മെമ്പറായിരുന്നു. താനാണ് ആര്‍ ബിന്ദുവിനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നതെന്നും അശോകന്‍ സംസാരത്തിനിടെ വെളിപ്പെടുത്തി. ഫണ്ടെല്ലാം സുരക്ഷിതമാണെന്നും പലിശയായി 13 ശതമാനമാണ് ഇപ്പോ കൊടുക്കുന്നതെന്നും അശോകന്‍ പറഞ്ഞു. ഒറ്റയടിക്ക് നമുക്ക് ഒരു കോടി മുതല്‍ 5 കോടി വരെ എടുക്കാന്‍ സാധിക്കും.
Author: VS NEWS DESK
pradeep blr