Search
Close this search box.

‘ശരദ് പവാർ ബിജെപിയുമായി സഖ്യചർച്ച നടത്തിയിരുന്നു’: വെളിപ്പെടുത്തലുമായി അജിത് പവാർ

മുംബൈ∙ 2019ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം എൻസിപി–എസ്‌പി നേതാവ് ശരദ് പവാർ ബിജെപിയുമായി സഖ്യചർച്ച നടത്തിയിരുന്നെന്ന വെളിപ്പെടുത്തലുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ. വ്യവസായി ഗൗതം അദാനിയുടെ മധ്യസ്ഥതയിലാണ് ചർച്ചകൾ നടന്നിരുന്നതെന്നും ഒരു ദേശീയ വാർത്താ വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ അജിത് പവാർ പറഞ്ഞു. നവംബർ 20ന് മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തൽ.

സഖ്യചർച്ചയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗൗതം അദാനി, ശരദ് പവാർ, പ്രഫുൽ പട്ടേൽ, ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങി ബിജെപിയിലെയും എൻസിപിയിലെയും മുതിർന്ന നേതാക്കൾ പങ്കെടുത്തിരുന്നു. 5 തവണയാണ് ചർച്ച നടന്നത്. അമിത് ഷായും ശരദ് പവാറും തമ്മിൽ രഹസ്യ കൂടിക്കാഴ്ചയുമുണ്ടായി.

2019 നവംബറില്‍ ഡൽഹിയിലെ ഒരു വ്യവസായിയുടെ വീട്ടിൽവച്ചായിരുന്നു ചർച്ചകൾ. അതേക്കുറിച്ച് എല്ലാവർക്കും അറിയാം. എല്ലാം തീരുമാനിക്കപ്പെട്ടിരുന്നു. എന്നാൽ അവസാനം പഴിയെല്ലാം ഞാൻ കേട്ടു. മറ്റുള്ളവർ എല്ലാം സുരക്ഷിതരായി ഇരിക്കുന്നു. എന്തുകൊണ്ടാണ് ശരദ് പവാർ ബിജെപിക്കൊപ്പം പോകാത്തത് എന്നറിയില്ല. അദ്ദേഹത്തിന്റെ മനസിലെന്താണെന്ന് അദ്ദേഹത്തിന്റെ ഭാര്യയ്ക്കോ സുപ്രിയ സുലെയ്ക്കോ പോലും അറിയില്ല –അജിത് പവാർ പറഞ്ഞു.

മഹാരാഷ്ട്രയിൽ ബിജെപിയുമായുള്ള സഖ്യത്തിൽനിന്നു ശിവസേന പിന്മാറിയതിനു പിന്നാലെയാണ് എൻസിപി പിളർത്തി ബിജെപിക്കൊപ്പം ചേരാൻ അജിത് പവാർ ശ്രമം തുടങ്ങിയത്. 2023 ജൂലൈയിൽ‍ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി ബിജെപിക്കും ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്കും ഒപ്പം മഹായുതി സഖ്യത്തിൽ ചേർന്നു.

VS NEWS DESK
Author: VS NEWS DESK

pradeep blr

ಬಿಸಿ ಬಿಸಿ ಸುದ್ದಿ

ಕ್ರಿಕೆಟ್ ಲೈವ್ ಸ್ಕೋರ್

ಚಿನ್ನ ಮತ್ತು ಬೆಳ್ಳಿ ಬೆಲೆಗಳು