Search
Close this search box.

ഭീ​ക​ര​വും ഭ​യാ​ന​ക​വു​മാ​യ മോ​ഷ​ണ ശൈ​ലി;

പ​ത്ത​നം​തി​ട്ട: ത​മി​ഴ്‌​നാ​ട്ടി​ലെ ട്രി​ച്ചി​യി​ല്‍ പ​റ​ങ്കി​മാ​വി​ന്‍ തോ​ട്ട​ത്തി​ല്‍ “തൂ​ങ്ങി മ​രി​ച്ച’ പി​ടി​കി​ട്ടാ​പ്പു​ള​ളി പാ​ണ്ടി ച​ന്ദ്ര​നെ കാ​യം​കു​ളം ക​ന​ക​ക്കു​ന്ന് ബോ​ട്ട് ജെ​ട്ടി​യി​ല്‍നി​ന്ന് ജീ​വ​നോ​ടെ പൊ​ക്കി പ​ത്ത​നം​തി​ട്ട പോ​ലീ​സ്. പ​ത്ത​നം​തി​ട്ട പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ അ​ഞ്ചോ​ളം മോ​ഷ​ണ​ക്കേ​സു​ക​ളി​ല്‍ ദീ​ർ​ഘ​കാ​ല വാ​റ​ണ്ടും വി​വി​ധ ജി​ല്ല​ക​ളി​ല്‍ മ​റ്റ് മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട​യാ​ളു​മാ​യ മ​ല​യാ​ല​പ്പു​ഴ വ​ഞ്ചി​ക്കു​ഴി​യി​ല്‍ പ​ടി സു​ധീ​ഷ് ഭ​വ​ന​ത്തി​ല്‍ പാ​ണ്ടി ച​ന്ദ്ര​നെ (പാ​ണ്ടി ച​ന്ദ്ര​ൻ – 52) യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഭീ​ക​ര​വും ഭ​യാ​ന​ക​വു​മാ​യ മോ​ഷ​ണ ശൈ​ലി​യാ​ണ് ച​ന്ദ്ര​ന്‍റേത്. ത​മി​ഴ്‌​നാ​ട്ടി​ല്‍ ട്രി​ച്ചി​യി​ല്‍​ ജ​നി​ച്ചുവ​ള​ര്‍​ന്ന ച​ന്ദ്ര​ന്‍ ഹോ​ട്ട​ല്‍ പ​ണി​ക്കാ​യി​ട്ടാ​ണ് കേ​ര​ള​ത്തി​ല്‍ വ​ന്ന​ത്. പ​ത്ത​നം​തി​ട്ട​യി​ല്‍ മ​ല​യാ​ല​പ്പു​ഴ താ​വ​ളം ആ​ക്കി​യാ​ണ് ച​ന്ദ്ര​ന്‍ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ മോ​ഷ​ണ​ങ്ങ​ള്‍ ന​ട​ത്തി​യി​രു​ന്ന​ത്. വ​ള​രെ വേ​ഗ​ത്തി​ല്‍ വേ​ഷ​പ്ര​ച്ഛ​ന്ന​നാ​കാ​ന്‍ ക​ഴി​വു​ള്ള ശ​രീ​ര പ്ര​കൃ​ത​മാ​ണ് ഇ​യാ​ളു​ടേ​ത്. പ​ക​ല്‍ ഹോ​ട്ട​ലി​ല്‍ ജോ​ലി ചെ​യ്യും. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ മോ​ഷ​ണ​ത്തി​നി​റ​ങ്ങു​ന്ന​താ​ണ് ശൈ​ലി.

15 വ​ര്‍​ഷം മു​ന്‍​പ് മ​ല​യാ​ല​പ്പു​ഴ​യി​ല്‍ നി​ന്നും വീ​ടും വ​സ്തു​വും വി​റ്റ് ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് നാ​ടു​വി​ട്ടു . ഇ​യാ​ളെ പി​ന്നീ​ട് ആ​രും ക​ണ്ട​താ​യി അ​റി​വി​ല്ല. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യാ​യി വി.​ജി. വി​നോ​ദ് കു​മാ​ര്‍ ചു​മ​ത​ല​യേ​റ്റ ശേ​ഷം പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളാ​യ പ്ര​തി​ക​ളു​ടെ ലി​സ്റ്റ് ത​യാ​റാ​ക്കു​ക​യും അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ള്‍ രൂ​പീ​ക​രി​ക്കു​ക​യും ചെ​യ്തു. ഈ ​സം​ഘ​മാ​ണ് ച​ന്ദ്ര​നെ സം​ബ​ന്ധി​ച്ച് കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ഒ​ടു​വി​ല്‍ ഒ​രു കേ​സി​ലെ ജാ​മ്യ​ക്കാ​ര​നാ​യ മ​ല​യാ​ല​പ്പു​ഴ സ്വ​ദേ​ശി മോ​ഹ​ന​ന്‍ നാ​യ​രെ ക​ണ്ടെ​ത്തി.

അ​യാ​ളോ​ട് അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ ച​ന്ദ്ര​നു വേ​ണ്ടി ജാ​മ്യം​നി​ന്ന​തി​ല്‍ മോ​ഹ​ന​ന്‍ നാ​യ​ര്‍​ക്കു വാ​റ​ണ്ടാ​യി. കോ​ട​തി​യി​ല്‍ 10,000 രൂ​പ കെ​ട്ടി​വ​യ്‌​ക്കേ​ണ്ടിവ​ന്നു. മോ​ഹ​ന​ന്‍ നാ​യ​ര്‍ ത​മി​ഴ്‌​നാ​ട്ടി​ലെ ച​ന്ദ്ര​ന്‍റെ ജ​ന്മ​സ്ഥ​ല​മാ​യ ട്രി​ച്ചി​യിൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ​ത്തു വ​ര്‍​ഷം മു​ന്‍​പ് ഇ​യാ​ള്‍ പ​റ​ങ്കി​മാ​വി​ന്‍ തോ​ട്ട​ത്തി​ല്‍ കെ​ട്ടി​ത്തൂ​ങ്ങി മ​രി​ച്ചു​വെ​ന്ന വി​വ​ര​മാ​ണ് ബ​ന്ധു​ക്ക​ളി​ല്‍​നി​ന്നു കി​ട്ടി​യ​ത്.

ഈ ​മ​റു​പ​ടി​യി​ല്‍ പൂ​ര്‍​ണ​മാ​യും വി​ശ്വാ​സം വ​രാ​ത്ത പ​ത്ത​നം​തി​ട്ട സ്റ്റേഷ​നി​ലെ കോ​ട​തി ഡ്യൂ​ട്ടി​ക്കാ​ര​ന്‍ സി​പി​ഒ ര​ജി​ത് കെ. ​നാ​യ​ര്‍ ത​മി​ഴ്‌​നാ​ട്ടു​കാ​രാ​യ പ​ല​രോ​ടും ച​ന്ദ്ര​നെ അ​ന്വേ​ഷി​ച്ചു. ശ​ബ​രി​മ​ല കേ​ന്ദ്രീ​ക​രി​ച്ച് ഹോ​ട്ട​ല്‍ ജോ​ലി ചെ​യ്യു​ന്ന ച​ന്ദ്ര​ന്‍ എ​ന്ന​യാ​ളെ സം​ബ​ന്ധി​ച്ച് അ​റി​ഞ്ഞു. അ​യാ​ള്‍​ക്ക് മോ​ഷ​ണ​ക്കേ​സു​ക​ള്‍ ഉ​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ചു.

അ​ഞ്ചു മാ​സ​ത്തോ​ളം പോ​ലീ​സ് കാ​ത്തി​രി​ക്കു​ന്ന​തി​നി​ടെ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ച​ന്ദ്ര​നെ​ക്കു​റി​ച്ചു​ള്ള വി​വ​രം കാ​യം​കു​ള​ത്തു നി​ന്നു ല​ഭി​ച്ചു. പോ​ലീ​സു​കാ​ര​ന്‍ ര​ജി​ത്ത് ഉ​ട​ന്‍ത​ന്നെ എ​സ്ഐ ജി​നു​വി​നെ വി​വ​രം അ​റി​യി​ച്ചു. മു​തു​കു​ളം ഭാ​ഗ​ത്ത് എ​ത്തി​യ പോ​ലീ​സി​ന് മ​ക​ന്‍റെ വീ​ട്ടി​ല്‍ പാ​ണ്ടി ച​ന്ദ്ര​നെ കാ​ണാ​ന്‍ സാ​ധി​ച്ചി​ല്ല. പ്ര​ദേ​ശം കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ ക​ന​ക​ക്കു​ന്ന് ബോ​ട്ട് ജെ​ട്ടി​ക്കു സ​മീ​പം വ​ച്ച് പു​ല​ര്‍​ച്ചെ ഇ​യാ​ളെ ക​ണ്ടെ​ത്തി.

ത​ന്ത്ര​പ​ര​വും സാ​ഹ​സി​ക​വു​മാ​യ നീ​ക്ക​ത്തി​ലൂ​ടെ ച​ന്ദ്ര​നെ കീ​ഴ്‌​പ്പെ​ടു​ത്തി പ​ത്ത​നം​തി​ട്ട സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ച് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റിമാന്‍​ഡ് ചെ​യ്തു. എ​സ്ഐ ഷി​ജു. പി. ​സാം, എ​സ് സി​പി​ഒ വി​ജീ​ഷ്, സി​പി​ഒ​മാ​രാ​യ ര​ജി​ത്ത്, രാ​ജേ​ഷ്, സൈ​ദ​ലി, ര​ഞ്ജി​ത്ത് എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

VS NEWS DESK
Author: VS NEWS DESK

pradeep blr

ಬಿಸಿ ಬಿಸಿ ಸುದ್ದಿ

ಕ್ರಿಕೆಟ್ ಲೈವ್ ಸ್ಕೋರ್

ಚಿನ್ನ ಮತ್ತು ಬೆಳ್ಳಿ ಬೆಲೆಗಳು