Search
Close this search box.

ഉത്തര്‍പ്രദേശ് ഫലം: യുപിയില്‍ ബിജെപിയുടെ ഗംഭീര തിരിച്ചുവരവ്..? എസ്പിക്ക് തിരിച്ചടി

ലഖ്‌നൗ: ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റം. സംസ്ഥാനത്തെ ഒമ്പത് സീറ്റുകൡലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി ആറ് സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നു. ശേഷിക്കുന്ന ആറ് സീറ്റില്‍ സമാജ്വാദി പാര്‍ട്ടിയാണ് മുന്നിട്ട് നില്‍ക്കുന്നത്. നവംബര്‍ 20 നായിരുന്നു ഉത്തര്‍പ്രദേശിലെ വോട്ടെടുപ്പ്. 11 വനിതകള്‍ ഉള്‍പ്പെടെ 90 സ്ഥാനാര്‍ഥികളാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

20 മുതല്‍ 32 റൗണ്ടുകള്‍ വരെയാണ് വോട്ടെണ്ണല്‍ പ്രക്രിയയില്‍ ഉള്ളത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ സുരക്ഷയ്ക്കായി ത്രിതല സുരക്ഷാ ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിരുന്നത്. മീരാപൂര്‍ (മുസാഫര്‍നഗര്‍), കുന്ദര്‍ക്കി (മൊറാദാബാദ്), ഗാസിയാബാദ്, ഖൈര്‍ (അലിഗഡ്), കര്‍ഹല്‍ (മെയിന്‍പുരി), സിസാമൗ (കണ്‍പൂര്‍ നഗര്‍), ഫുല്‍പൂര്‍ (പ്രയാഗ്രാജ്), കതേഹാരി (അംബേദ്കര്‍നഗര്‍), മജവാന്‍ (മിര്‍സാപൂര്‍) എന്നീ മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്.

403 അംഗ നിയമസഭയില്‍ കാര്യമായ മാറ്റം വരുത്തുന്നതല്ല തിരഞ്ഞെടുപ്പ് ഫലമെങ്കിലും ബിജെപിയും പ്രതിപക്ഷവും തമ്മിലുള്ള അഭിമാന പോരാട്ടമായാണ് ഉപതിരഞ്ഞെടുപ്പിനെ കാണുന്നത്. നിലവില്‍ ബിജെപിക്ക് 251 സീറ്റും എസ്പിക്ക് 105 സീറ്റുമാണ് ഉത്തര്‍ പ്രദേശ് നിയമസഭയില്‍ ഉള്ളത്. അതിനിടെ കാണ്‍പൂരിലെ സിസാമാവുവില്‍ നിന്നുള്ള സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഇവിഎം വോട്ടെണ്ണല്‍ ചിത്രീകരിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്

ഇക്കാര്യം ചൂണ്ടിക്കാട്ടി റിട്ടേണിംഗ് ഓഫീസര്‍ക്ക് എസ്പി സ്ഥാനാര്‍ത്ഥി കത്തെഴുതി. ‘കൃത്രിമം നടക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. ഓരോ റൗണ്ടിന്റെയും എണ്ണല്‍ പൂര്‍ത്തിയായതിന് ശേഷം ഫലം പ്രഖ്യാപിക്കണം. വോട്ടെണ്ണലില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ ഏജന്റുമാര്‍ക്കും വോട്ടെണ്ണലും ഇവിഎമ്മുകളുടെ പകര്‍പ്പും ലഭ്യമാക്കണം,’ എസ്പി സ്ഥാനാര്‍ത്ഥി സോളങ്കി പറഞ്ഞു.

അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തേറ്റ തിരിച്ചടിക്ക് ശേഷം ബിജെപി ഉപതിരഞ്ഞെടുപ്പില്‍ കാര്യമായ നേട്ടമുണ്ടാക്കുമെന്ന് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നു. എന്‍ഡിഎ 7 സീറ്റും സമാജ്വാദി പാര്‍ട്ടി 2 സീറ്റും നേടുമെന്ന് മാട്രിസ് എക്‌സിറ്റ് പോള്‍ പ്രവചിച്ചിരുന്നു. ജെവിസിയുടെ എക്സിറ്റ് പോളില്‍ പറഞ്ഞിരിക്കുന്നത് 9 ല്‍ 6 സീറ്റും ബിജെപിക്ക് ലഭിക്കുമെന്നാണ്.

ദൈനിക് ഭാസ്‌കര്‍ എക്സിറ്റ് പോള്‍ പ്രകാരം എന്‍ഡിഎ സഖ്യത്തിന് 7 സീറ്റും സമാജ്വാദി പാര്‍ട്ടിക്ക് 2 സീറ്റും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ എക്സിറ്റ് പോള്‍ പ്രകാരം എസ്പിക്ക് സിസാമാവു, കര്‍ഹാല്‍ എന്നിവയില്‍ മാത്രമെ ജയിക്കാനാകൂ. ഉപതിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 49.3 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.

VS NEWS DESK
Author: VS NEWS DESK

pradeep blr

ಬಿಸಿ ಬಿಸಿ ಸುದ್ದಿ

ಕ್ರಿಕೆಟ್ ಲೈವ್ ಸ್ಕೋರ್

ಚಿನ್ನ ಮತ್ತು ಬೆಳ್ಳಿ ಬೆಲೆಗಳು