Search
Close this search box.

ചേലക്കരയില്‍ നിന്നും പിടിച്ച 3920 വോട്ടുകള്‍ പിണറായിസത്തിനെതിരായ വോട്ടാണ്’ : പി വി അന്‍വര്‍

തൃശ്ശൂര്‍: ചേലക്കരയിലെ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഇത്തവണയും മണ്ഡലം ഉറപ്പിച്ച് യു ആര്‍ പ്രദീപ് വിജയകുതിപ്പ് നടത്തി. എന്നാല്‍ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് എല്‍ഡിഎഫിന് ഭൂരിപക്ഷം കുറയുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചത്. അതേസമയം ബിജെപി തങ്ങളുടെ ഭൂരിപക്ഷം ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍ എല്‍ഡിഎഫുമായി ഇടഞ്ഞ് പാര്‍ട്ടി വിട്ട് പോയ പി വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ 3920 വോട്ടുകളാണ് നേടിയത്. ഇത് രണ്ട് മൂന്ന് മാസമായി താന്‍ സംസാരിച്ചുകൊണ്ടിരിക്കുന്ന പിണറായിസത്തിനെതിരെയുള്ള വോട്ടാണെന്നാണ് പി വി അന്‍വറിന്റെ വാദം.

ഈ ഗവണ്‍മെന്റിന്റെ പല ചെയ്തികളും ബഹുജന സമക്ഷത്തിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞ രണ്ടരമാസത്തിനിടയ്ക്ക് തനിക്ക് സാധിച്ചെന്നും അന്‍വര്‍ ചൂണ്ടിക്കാട്ടി. ഞങ്ങളുയര്‍ത്തിയ ആശയങ്ങളോട്, ഞങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പറഞ്ഞ കാര്യങ്ങള്‍ ശരി വെയ്ക്കുന്ന തെരഞ്ഞെടുപ്പ് റിസള്‍ട്ടുകളാണ് മൂന്ന് ഇടങ്ങളിലും പ്രതിഫലിച്ചത്. ചേലക്കരയിലെ വോട്ടര്‍മാര്‍ക്ക് ഡിഎംകെയുടെ എല്ലാവിധ നന്ദിയും രേഖപ്പെടുത്തുകയാണെന്നും അന്‍വര്‍ പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയം ഇപ്പോ പരിശോധിച്ചാല്‍ 140 മണ്ഡലങ്ങളില്‍ ഒറ്റക്കൊറ്റയ്ക്ക് മത്സരിച്ചാല്‍ 3920 വോട്ട് പിടിക്കാന്‍ പ്രാപ്തിയുള്ള എത്ര പാര്‍ട്ടികളുണ്ടെന്ന് ഇപ്പോള്‍ വിമര്‍ശിക്കുന്നവര്‍ ആലോചിക്കേണ്ടതുണ്ടെന്നും അന്‍വര്‍ പറഞ്ഞു. സിപിഎമ്മും കോണ്‍ഗ്രസും ബിജെപിയും കഴിഞ്ഞാല്‍ ഈ പറഞ്ഞ വോട്ട് പിടിക്കാന്‍ ശേഷിയുള്ള എത്ര പാര്‍ട്ടികളുണ്ടെന്നും അന്‍വര്‍ ചോദിച്ചു.

 

VS NEWS DESK
Author: VS NEWS DESK

pradeep blr

ಬಿಸಿ ಬಿಸಿ ಸುದ್ದಿ

ಕ್ರಿಕೆಟ್ ಲೈವ್ ಸ್ಕೋರ್

ಚಿನ್ನ ಮತ್ತು ಬೆಳ್ಳಿ ಬೆಲೆಗಳು