മുംബൈ: മഹാരാഷ്ട്രയില്‍ നേടിയ വമ്പന്‍ വിജയത്തിന് പിന്നാലെ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രീണനരാഷ്ട്രീയത്തിലാണ് കോണ്‍ഗ്രസ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് മോദി ആരോപിച്ചു. വോട്ട് ബാങ്ക് സുരക്ഷിതമാക്കാന്‍ വഖഫിനെ അവര്‍ കൂട്ടുപിടിച്ചെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മഹാരാഷ്ട്രയിലെ ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രീണനരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന നിയമങ്ങളാണ് രാജ്യത്ത് കോണ്‍ഗ്രസ് നടപ്പാക്കിയത്. വഖഫ് ബോര്‍ഡ് അതിന്റെ ഉദാഹരണമാണ്. ബാബാസാഹേബ് അംബേദ്കര്‍ നമുക്ക് നല്‍കിയ ഭരണഘടനയില്‍ വഖഫ് നിയമത്തിന് സ്ഥാനമില്ല, എന്നാല്‍ കോണ്‍ഗ്രസ് അതിനെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. വോട്ടുബാങ്ക് രാഷ്ട്രീയമാണത്. 2014ല്‍ കോണ്‍ഗ്രസ് ഭരണം അവസാനിക്കുന്നതിന് മുന്‍പ് കോണ്‍ഗ്രസ് ഡല്‍ഹിയിലെ നിരവധി സ്വത്തുവകകള്‍ വഖഫ് ബോര്‍ഡിന് കൈമാറിയിരുന്നുവെന്നും മോദി ആരോപിച്ചു.
അധികാരത്തിന് വേണ്ടിയുള്ള ആര്‍ത്തിയില്‍ ഭരണഘടനയുടെ മതേതര മൂല്യങ്ങളെ പോലും കോണ്‍ഗ്രസ് നശിപ്പിച്ചു. സുപ്രീം കോടതിയുടെ ഉത്തരവിന് പോലും മറികടന്നാണ് ഡല്‍ഹിക്ക് സമീപത്തെ ഭൂമി കോണ്‍ഗ്രസ് വഖഫിന് കൈമാറിയത്. നിയമസഭാതിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെയായിരുന്നു ഇതെന്നും മോദി പറഞ്ഞു.
മഹാവികാസ് അഘാടി സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി അവസാന നിമിഷം ഉണ്ടായ കൂട്ടായ്മയാണ്. എന്നാല്‍ മഹാരാഷ്ട്രയിലെ ജനങ്ങള്‍ അവസരവാദരാഷ്ട്രീയത്തെ തിരിച്ചറിഞ്ഞു. കോണ്‍ഗ്രസും കൂട്ടുകാരും ചേര്‍ന്നുണ്ടാക്കിയ ഗൂഢാലോചന ജനങ്ങള്‍ ഇല്ലാതാക്കി. കോണ്‍ഗ്രസ് ഇനിയൊരിക്കലും ഒരു തിരഞ്ഞെടുപ്പും ഒറ്റയ്ക്ക് വിജയിക്കില്ല. കോണ്‍ഗ്രസ് പാര്‍ട്ടി സ്വയം ഇല്ലാതാവുന്നതിനൊപ്പം അതിലേക്ക് മറ്റുള്ളവരെ കൂടി വലിച്ചിഴയ്ക്കുകയാണ് ചെയ്യുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി എന്നാല്‍ ഒരൊറ്റ കുടുംബത്തെ സംബന്ധിക്കുന്ന ഒന്നാണ്. ഒരു പ്രവര്‍ത്തകന്‍ എത്ര കഠിനാധ്വാനം ചെയ്തിട്ടും കാര്യമില്ല, ആ കുടുംബം അതിന്റെ ക്രെഡിറ്റ് സ്വന്താക്കും, മോദി പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന മഹായുതി സഖ്യം ചരിത്രവിജയമാണ് സ്വന്തമാക്കിയത്. 288ല്‍ 233 സീറ്റിലാണ് എന്‍ഡിഎ സഖ്യം വിജയിച്ചത്.
Author: VS NEWS DESK
pradeep blr