Search
Close this search box.

എംവിഎയെ മുട്ടുകുത്തിച്ച വമ്പൻ ജയം, എന്നിട്ടും മഹായുതി സഖ്യം ഹാപ്പിയല്ല; മൂന്ന് പേർക്കും മുഖ്യമന്ത്രി ആവണം..!

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രപരമായ വിജയം നേടിയ മുന്നണിയാണ് മഹായുതി സഖ്യം. കഴിഞ്ഞ അൻപത് വർഷത്തിനിടെ സംസ്ഥാനത്ത് ഏതെങ്കിലും ഒരു മുന്നണി ഇത്തരത്തിൽ മൃഗീയ ഭൂരിപക്ഷം നേടുന്നത് ആദ്യമായാണ്. എന്നിട്ടും മഹായുതി സഖ്യത്തിലെ അംഗങ്ങളായ ബിജെപി, ശിവസേന ഷിൻഡെ, എൻസിപി അജിത് പവാർ വിഭാഗങ്ങൾ പൂർണമായും സന്തോഷവാന്മാർ അല്ലെന്നതാണ് സത്യം.

വിജയത്തിൽ എല്ലാവരും വളരെയധികം ആഹ്‌ളാദം അറിയിക്കുമ്പോഴും പൊതുവായ ഒരു വെല്ലുവിളി എന്ന നിലയിൽ മുന്നിൽ നിൽക്കുന്നത് മുഖ്യമന്ത്രി സ്ഥാനത്തിലേക്ക് ആരെന്ന ചോദ്യമാണ്. ഓരോ പാർട്ടിയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് തങ്ങളുടെ പ്രധാന നേതാക്കളെ കാണാൻ ആഗ്രഹിക്കുമ്പോൾ സംസ്ഥാനത്ത് പ്രതിസന്ധി തുടരുകയാണ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപിയുടെ പ്രതിനിധി വരണമെന്നാണ് ആർഎസ്എസ് കാര്യാലയത്തിൽ നിന്നുൾപ്പെടെയുള്ള നിർദ്ദേശം. അതുകൊണ്ട് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത് ദേവേന്ദ്ര ഫഡ്നാവിസിന് തന്നെയാണ്. എന്നാൽ അത് മറ്റ് പാർട്ടികളും അംഗീകരിച്ചാൽ മാത്രമേ നടക്കൂ എന്നതാണ് മുന്നണി മര്യാദ.

ആദ്യഘട്ടത്തിൽ ദേവേന്ദ്ര ഫഡ്‌നാവിസിനെ പിന്തുണയ്ക്കുമെന്ന് റിപ്പോർട്ടുകളിൽ പറഞ്ഞിരുന്ന അജിത് പവാർ കൂടി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആവശ്യം ഉന്നയിച്ചുവെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ അദ്ദേഹം നേരിട്ടല്ല ഇത് പാർട്ടിയുടെ തീരുമാനം ആണെന്നാണ് സൂചന. ഇതോടെ പ്രതിസന്ധി രൂക്ഷമാവുകയാണ് സംസ്ഥാനത്ത്. എന്നാൽ ചില അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം അനുസരിച്ച് സംസ്ഥാനത്ത് മറ്റൊരു ഫോർമുലയ്ക്കാണ് ഷിൻഡെയുടെ ശിവസേന നിർദ്ദേശിച്ചിരിക്കുന്നത്.

ബീഹാർ പാറ്റേൺ തേടി ഷിൻഡെ വിഭാഗം

സംസ്ഥാനത്ത് ബീഹാറിൽ നടപ്പാക്കിയ രീതി വേണമെന്ന് ശിവസേന ആവശ്യപ്പെട്ടതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബിഹാറിൽ, നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി കൂടുതൽ സീറ്റുകൾ നേടിയിട്ടും ജനതാദൾ (യുണൈറ്റഡ്) നേതാവ് നിതീഷ് കുമാറിന് മുഖ്യമന്ത്രി സ്ഥാനം നൽകിയിരുന്നു. ഇതേ നിലപാട് ഇവിടെയും വേണമെന്നാണ് ശിവസേനയുടെ ആവശ്യം.

എന്താവും മഹാരാഷ്ട്രയുടെ ഭാവി?

നിലവിൽ അൽപ്പമെങ്കിലും അയവുള്ളത് എൻസിപി നേതാവ് അജിത് പവാറിന്റെ നിലപാടുകളിലാണ്. അദ്ദേഹത്തെ ഒപ്പം നിർത്തി കാര്യങ്ങൾ മുന്നോട്ട് കൊണ്ട് പോവുകയാവും ബിജെപിയുടെ നീക്കങ്ങളിൽ പ്രധാനം. കഴിഞ്ഞ തവണ ഷിൻഡെയ്ക്ക് അധികം വിട്ടു നൽകിയതിനാൽ തന്നെ ഇക്കുറി അത്തരമൊരു ഡീലിന് പാർട്ടി പ്രവർത്തകരും ഒരുക്കമല്ല.

അതേസമയം, സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയമാണ് മഹായുതി സഖ്യം നേടിയത്. ആകെയുള്ള 288 സീറ്റുകളിൽ 232 സീറ്റുകളിലും സഖ്യം വെന്നിക്കൊടി പാറിച്ചിരുന്നു. അതിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി ആയി ഉയർന്നുവന്നത് ബിജെപി ആയിരുന്നു. 132 സീറ്റുകളാണ് അവർ നേടിയത്. എന്നാൽ പ്രതിപക്ഷ സഖ്യമായി എംവിഎക്ക് വെറും 49 സീറ്റുകൾ മാത്രമാണ് നേടാനായത്.

VS NEWS DESK
Author: VS NEWS DESK

pradeep blr

ಬಿಸಿ ಬಿಸಿ ಸುದ್ದಿ

ಕ್ರಿಕೆಟ್ ಲೈವ್ ಸ್ಕೋರ್

ಚಿನ್ನ ಮತ್ತು ಬೆಳ್ಳಿ ಬೆಲೆಗಳು