പാലക്കാട്: പാലക്കാട് നഗരസഭയിൽ കയ്യാങ്കളി. നഗര സഭായോഗത്തിനിടെയാണ് തർക്കം ഉണ്ടായത്. ഉപതിരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലിയാണ് തർക്കം ഉണ്ടായത് എന്നാണ് വിവരം. ഭരണ- പ്രതിപക്ഷ അംഗങ്ങൾ തമ്മിലായിരുന്നു വാക്കേറ്റവും കയ്യാങ്കളിയും. ബി ജെ പി വോട്ട് എവിടെ പോയെന്ന് സി പി എം കൗൺസിലർ ചോദിച്ചതോടെയാണ് തർക്കം ഉടലെടുത്തത്. ബി ജെ പി ആഭ്യന്തര കാര്യം ചോദിക്കാൻ സി പി എമ്മിന് എന്ത് അധികാരമെന്ന് ബി ജെ പി അംഗങ്ങൾ ചോദിച്ചു.
ചെയർപേഴ്സൺ പ്രമീള ശശിധരൻ അംഗങ്ങളോട് ഇരിക്കാൻ ആവശ്യപ്പെട്ടെങ്കിലും തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങുകയയിരുന്നുവെന്നും സി പി എം അംഗങ്ങളും ചെയർപേഴ്സണും തമ്മിൽ വക്ക് തർക്കം ഉണ്ടായെന്നും മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. എല്ലാവർക്കും സംസാരിക്കാൻ അവസരം നൽകിയിട്ടുണ്ടെന്നും തർക്കിക്കാൻ വരേണ്ടെന്നും ചെയർപേഴ്സൺ പറഞ്ഞു. യു ഡി എഫിലെ കൗൺസിലർമാരെ ചർച്ചയ്ക്ക് വിളിക്കുന്നതുമായി ബന്ധപ്പെട്ടും തർക്കം ഉണ്ടായി.
ഇതിനിടെ അംഗങ്ങൾ തമ്മിൽ തർക്കം സംഘർഷം ഉണ്ടായി ചെയർപേഴ്സണെതിരെ സി പി എം അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി. പിന്നാലെ ബി ജെ പി അംഗങ്ങളും നടുത്തളത്തിൽ ഇറങ്ങി. ബി ജെ പി ദേശീയ നിർവാഹ സമിതി അംഗം എൻ ശിവരാജനും കോൺഗ്രസ് അംഗം മൻസൂറും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. മൂന്ന് പാർട്ടിയിലെ അംഗങ്ങൾ തമ്മിൽ പരസ്പരം ഏറ്റുമുട്ടിയതായാണ് വിവരം.
Author: VS NEWS DESK
pradeep blr