Search
Close this search box.

വളപട്ടണത്തെ കവര്‍ച്ച: പ്രതികളെ തേടി പൊലിസ് ഇതരസംസ്ഥാനങ്ങളിലേക്ക് അന്വേഷണമാരംഭിച്ചു

വളപട്ടണം: വളപട്ടണം പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ മന്നയില്‍ വ്യാപാരിയുടെ വീട്ടില്‍ നിന്ന് ഒരുകോടി രൂപയും 300 പവന്‍ സ്വര്‍ണ-വജ്രാഭരണങ്ങളും മോഷണം പോയ കേസില്‍ പ്രതികളെ തപ്പി പ്രത്യേക അന്വേഷണ സംഘം ഇതരസംസ്ഥാനങ്ങളിലേക്കും അന്വേഷണം. വളപട്ടണം റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും പ്രതികള്‍ തൊട്ടടുത്ത കര്‍ണാടകയിലെ മംഗളൂരിലേക്ക് പോയിട്ടുണ്ടാകാമെന്നാണ് പൊലിസ് നിഗമനം. ഇതുവഴി ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, യുപി എന്നിവടങ്ങളിലേക്കും കടക്കാനും സാധ്യതയുണ്ട്.

മോഷണവിവരം വൈകിയറിഞ്ഞതും വളപട്ടണം റെയില്‍വെ സ്‌റ്റേഷനില്‍ സിസിടിവി ക്യാമറകള്‍ ഇല്ലാത്തതും അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കണ്ണൂരിലെയും തൊട്ടടുത്ത ഇതരസംസ്ഥാനങ്ങളിലെയും റെയില്‍വെ സ്‌റ്റേഷനുകളിലെ സിസിസിടിവി ക്യാമറകള്‍ പൊലിസ് പരിശോധിച്ചുവരികയാണ്. കൂടാതെ നവംബര്‍ 19-മുതല്‍ 21 വരെ മോഷണം നടന്ന അരിവ്യാപാരി അഷ്‌റഫിന്റെ വീടിന്റെ പരിസരത്തെ ഫോണ്‍ കോളുകളും പരിശോധിക്കുന്നുണ്ട്.

crime

നിലവില്‍ വീട്ടില്‍ കവര്‍ച്ച നടത്തിയ മുഖംമൂടി സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങളല്ലാതെ മറ്റു തുമ്പൊന്നും പൊലിസിന് ലഭിച്ചിട്ടില്ല. കവര്‍ച്ചയ്ക്ക് പിന്നില്‍ അന്തര്‍ സംസ്ഥാന പ്രൊഫഷനല്‍ മോഷണ സംഘമാണെന്ന നിഗമനത്തിലാണ് പൊലിസ്. മോഷ്ടാവ് കവര്‍ച്ച നടത്തിയ വീട്ടില്‍ രണ്ടുതവണയെത്തിയതായി പൊലിസിന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നുംവ്യക്തമായിട്ടുണ്ട്, കഴിഞ്ഞ ബുധനാഴ്ച്ച പുലര്‍ച്ചെ മൂന്നുമണിക്ക് മോഷ്ടാവ് വീട്ടില്‍ പ്രവേശിച്ചിരുന്നു. അന്ന് ഓണ്‍ ചെയ്ത ലൈറ്റ് ഓഫാക്കിയിരുന്നില്ല. തൊട്ടുപിറ്റേന്ന് വീട്ടില്‍ നിന്നും ഒരു കെട്ടുമായി പ്രതി പുറത്തിറങ്ങുന്ന ദൃശ്യവും ലഭിച്ചിട്ടുണ്ട്. ഇതില്‍ നിന്നാണ് മോഷ്ടാക്കള്‍ രണ്ടുതവണ വീട്ടിലെത്തിയിരുന്നതായി പൊലിസ് സ്ഥിരീകരിച്ചത്. രണ്ടാമത്തെ തവണ ലൈറ്റ് ഓഫാക്കിയാണ് ഇറങ്ങിയത്. രണ്ടുതവണയും മുഖം മൂടിയും ധരിച്ചിരുന്നു. വീടിനകത്ത് കയറി അലമാരയില്‍ നിന്ന് താക്കോലെടുത്താണ് പണവും ആഭരണങ്ങളും കവര്‍ന്നത്.

പൊളളാച്ചിയില്‍ ഒരു സുഹൃത്തിന്റെ വിവാഹത്തിന് പോയി ഞായറാഴ്ച്ച മടങ്ങിവന്നപ്പോഴാണ് മോഷണവിവരം വീട്ടുകാര്‍ അറിയുന്നത്. ഇതേ തുടര്‍ന്ന് പൊലിസില്‍ വിവരമറിയിക്കുകയും വളപട്ടണം പൊലിസ് ഇന്‍സ്‌പെക്ടര്‍ കെ.വി സുമേഷിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തുകയുമായിരുന്നു. കണ്ണൂര്‍ എ.സി.പി ടി.കെ രത്‌നകുമാറിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ അന്വേഷണം ഏകോപിപ്പിക്കുന്നത്.

VS NEWS DESK
Author: VS NEWS DESK

pradeep blr

ಬಿಸಿ ಬಿಸಿ ಸುದ್ದಿ

ಕ್ರಿಕೆಟ್ ಲೈವ್ ಸ್ಕೋರ್

ಚಿನ್ನ ಮತ್ತು ಬೆಳ್ಳಿ ಬೆಲೆಗಳು