അർജന്റീനയില്‍ നിന്നും ക്രൂഡ് ഓയില്‍ എത്തുന്നു; ഇത് ആദ്യം: കൊച്ചിയിലെ റിഫൈനിംഗ് ശേഷിയും ഉയർത്തും

കൊച്ചി: അർജന്റീനയില്‍ നിന്നും ആദ്യമായി ക്രൂഡ് ഓയില്‍ വാങ്ങി പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ). ക്രൂഡ് ഓയില്‍ ഇറക്കുമതി സ്രോതസ്സുകള്‍ വിപുലീകരിക്കുകയെന്ന രാജ്യത്തിന്റെ പ്രഖ്യാപിത നയത്തിന് അനുസൃതമായിട്ടാണ് ബി പി സി എല്ലിന്റെ നീക്കം. 1 മില്യണ്‍ അർജന്റീനിയന്‍ ക്രൂഡ് ഓയിലാണ് യൂറോപ്യൻ വ്യാപാരിയായ മെർക്കുറിയയിൽ നിന്ന് ബി പി സി എൽ വാങ്ങിയിരിക്കുന്നതെന്നാണ് വാർത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോർട്ടുന്നത്.

ഇടപാടിനെക്കുറിച്ച് ബി പി സി എല്ലോ മെർക്കുറിയയോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 2028 ഓടെ ബി പി സി എല്ലിന്റെ റിഫൈനിംഗ് ശേഷി 45 മില്യണ്‍ ടണ്ണായി വികസിപ്പിക്കാൻ ബി പി സി എൽ പദ്ധതിയിടുന്നതായി പൊതുമേഖല സ്ഥാനപനത്തിന്റെ മേധാവി സഞ്ജയ് ഖന്ന നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവില്‍ 35.3 മില്യണ്‍ ടണ്ണാണ് ബി പി സി എല്ലിന്റെ റിഫൈനിംഗ് ശേഷി.ബി പി സി എല്ല് കൊച്ചി റിഫൈനറിയുടെ ശേഷി പ്രതിവർഷം 15.5 ദശലക്ഷം ടണ്ണിൽ നിന്ന് 18 ദശലക്ഷം ടണ്ണായി ഉയർത്താനാണ് ബി പി സി എൽ പദ്ധതിയിടുന്നത്. കൂടാതെ, മുംബൈ റിഫൈനറിയുടെ ശേഷി പ്രതിവർഷം 12 ദശലക്ഷം ടണ്ണിൽ നിന്ന് 16 ദശലക്ഷം ടണ്ണായി ഉയർത്താനും നീക്കമുണ്ട്. ഇതോടൊപ്പം 2028 മെയ് മാസത്തോടെ ബിന റിഫൈനറിയുടെ ശേഷി പ്രതിവർഷം 7.8 ദശലക്ഷം ടണ്ണിൽ നിന്ന് 11.3 ദശലക്ഷം ടണ്ണായി ഉയർത്തുമെന്നു പ്രതീകഷയും സഞ്ജയ് ഖന്ന മുന്നോട്ടുവെച്ചു.

കൂടാതെ, പ്രവർത്തന ലാഭം മെച്ചപ്പെടുത്തുന്നതിന് വിലകുറഞ്ഞ ക്രൂഡ് ഓയില്‍ ഗ്രേഡുകൾക്കായുള്ള ശ്രമവും ബി പി സി എൽ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് അർജന്റീന ഉള്‍പ്പെടേയുള്ള തെക്കേ അമേരിക്കന്‍ രാഷ്ട്രങ്ങളില്‍ നിന്നുള്ള ഇറക്കുമതി ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും ബി പി സി എല്‍ തലവന്‍ പറഞ്ഞു. 2024-25 സാമ്പത്തിക വർഷത്തെ (Q2FY25) ജൂലൈ-സെപ്റ്റംബർ കാലയളവിലെ കണക്കുകള്‍ ഒക്ടോബറില്‍ പുറത്ത് വന്നപ്പോള്‍ കമ്പനിയുടെ ലാഭം 2397 കോടി രൂപയായി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ ലാഭമായി 8501 കോടിയില്‍ നിന്നും 71 ശതമാനത്തിന്റെ ഇടിവാണ് ഇത്തവണയുണ്ടായത്.അതേസമയം, വെനസ്വേലയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയും ഇന്ത്യ പുനഃരാരംഭിച്ചിട്ടുണ്ട്. സ്വകാര്യ റിഫൈനറിയായ റിലയൻസ് ഇൻഡസ്ട്രീസാണ് വെനസ്വേലയുടെ സ്റ്റേറ്റ് ഓയിൽ കമ്പനിയായ പി ഡി വി എസ് എയുമായി ചേർന്ന് ഓയില്‍ ഇറക്കുമതി പുനഃരാരംഭിച്ചത്.അമേരിക്കന്‍ ഉപരോധത്തെ തുടർന്ന് വെനസ്വേലയില്‍ നിന്നുള്ള ഇറക്കുമതി കഴിഞ്ഞ ഏതാനും മാസങ്ങളായി നിർത്തിവെച്ചിരിക്കുകയായിരുന്നു.

ಬಿಸಿ ಬಿಸಿ ಸುದ್ದಿ

ಕ್ರಿಕೆಟ್ ಲೈವ್ ಸ್ಕೋರ್

ಚಿನ್ನ ಮತ್ತು ಬೆಳ್ಳಿ ಬೆಲೆಗಳು