Wayanad By Election : പ്രിയങ്കാ ഗാന്ധിയുടെ എംപി സ്ഥാനം നഷ്ടമാവുമോ? തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സ്ഥാനാർത്ഥി കോടതിയിൽ

 പ്രിയങ്ക ഗാന്ധി നാമനിർദ്ദേശപത്രികയിൽ തെറ്റായ സ്വത്ത് വിവരങ്ങൾ രേഖപ്പെടുത്തിയെന്നാരോപിച്ച് വയനാട് ഉപതിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ആവശ്യവുമായി ബിജെപി സ്ഥാനാർത്ഥി. ബിജെപി സ്ഥാനാർത്ഥി നവ്യ ഹരിദാസാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.

വയനാട് ഉപതിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ആവശ്യവുമായി ബിജെപി സ്ഥാനാർത്ഥി. വയനാട്ടിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ട ബിജെപി സ്ഥാനാർത്ഥി നവ്യ ഹരിദാസാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. തൻ്റെ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചാണ് പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നും അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് റദ്ദാക്കണം എന്നുമാണ് ബിജെപിയുടെ ആവശ്യം. 4,10,931 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് പ്രിയങ്ക ഗാന്ധി കന്നിയങ്കം വിജയിച്ചത്.

പ്രിയങ്ക ഗാന്ധി സമർപ്പിച്ച നാമനിർദ്ദേശ പത്രികയിൽ സ്വത്ത് വിവരങ്ങൾ തെറ്റായാണ് രേഖപ്പെടുത്തിയിരുന്നതെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഇങ്ങനെ ചെയ്തതിലൂടെ പ്രിയങ്ക ഗാന്ധി വോട്ടർമാരിൽ തെറ്റായ സ്വാധീനം ചെലുത്തി. തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയ നാമനിർദ്ദേശ പത്രിക സ്വീകരിക്കാൻ പോലും പാടില്ലായിരുന്നു എന്നും ബിജെപി ഹർജിയിൽ പറയുന്നു. നാമനിർദ്ദേശപത്രികയിൽ തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയതിനാൽ പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നും നവ്യ ഹരിദാസ് ഹർജിയിൽ പറയുന്നു.

മറ്റ് ഹർജികൾ പോലെയല്ല തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹർജികൾ. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു കൃത്യമായ സമയപരിധിക്കുള്ളിലേ ഹർജി സമർപ്പിക്കാൻ സാധിക്കൂ. ഇത്തരം ഹർജികൾ കേൾക്കാനായി ഹൈക്കോടതി പ്രത്യേക ബെഞ്ച് രൂപീകരിക്കും. ഹർജി നിലനിക്ക്കുന്നതണോ അല്ലയോ എന്നതിൽ പ്രാഥമിക വാദം ആദ്യം നടക്കും. നിലനിൽക്കാത്ത ഹർജിയാണെങ്കിൽ തള്ളിക്കളയും കഴമ്പുള്ള ഹർജിയാണെങ്കിൽ വാദം തുടരുകയും ചെയ്യും.

നാമനിർദ്ദേശപത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ 4,24,78689 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് പ്രിയങ്ക ഗാന്ധി രേഖപ്പെടുത്തിയിരുന്നത്. ഭർത്താവ് റോബർട്ട് വാദ്രയ്ക്ക് 37,91,47432 കോടിയുടെ ആസ്തിയുണ്ടെന്നും നാല് ഏക്കറോളം കൃഷി സ്ഥലമുണ്ടെന്നും പ്രിയങ്ക ഗാന്ധി അറിയിച്ചിരുന്നു. പത്രിക സമർപ്പിക്കുമ്പോൾ കൈവശം 52,000 രൂപയുണ്ട്. ആകെയുള്ള 4,24,78689 കോടി രൂപയിൽ 3.67 കോടി രൂപ മൂന്ന് ബാങ്കുകളിലായാണ്. ബാക്കി പണം ഓഹരിവിപണിയിലും മ്യൂച്ചൽ ഫണ്ടിലും നിക്ഷേപിച്ചിരിക്കുന്നു. 1.15 കോടി രൂപയുടെ സ്വർണം, 29.55 ലക്ഷം രൂപയുടെ വെള്ളി, 2.10 കോടി രൂപയുടെ ഭൂസ്വത്ത്, 2004 മോഡൽ ഹോണ്ട കാർ എന്നിങ്ങനെയാണ് സത്യവാങ്മൂലം പ്രകാരം പ്രിയങ്ക ഗാന്ധിയ്ക്കുള്ള മറ്റ് ആസ്തികൾ. ഹിമാചൽ പ്രദേശിലെ ഷിംലയിലുള്ള വീടിന് ഏഴ് കോടി 74 ലക്ഷം രൂപയാണ് മതിപ്പ്. ഇതോടൊപ്പം തനിക്ക് 15,75,000 രൂപയുടെ ബാധ്യതയും ഭർത്താവിന് 10 കോടി രൂപയുടെ ബാധ്യതയുണ്ട്.

വയനാട്ടിൽ നിന്നും റായ്ബറേലിയിൽ നിന്നും വിജയിച്ചതിനെ തുടർന്ന് രാഹുൽ ഗാന്ധി വയനാട് എംപി സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രിയങ്ക ഗാന്ധി മത്സരിച്ചു. പ്രിയങ്കയുടെ ആദ്യ തിരഞ്ഞെടുപ്പായിരുന്നു ഇത്. 4,04,619 വോട്ടിൻ്റെ വന്‍ ഭൂരിപക്ഷത്തിലാണ് പ്രിയങ്ക വിജയിച്ചത്. ആകെ 6,12,020 വോട്ടുകൾ പ്രിയങ്കയ്ക്ക് ലഭിച്ചു. ഈ വർഷം നവംബർ 28ന് പ്രിയങ്ക ഗാന്ധി എംപിയായി സത്യപ്രതിജ്ഞ ചെയ്തു. പകൽ 11 മണിയ്ക്കായിരുന്നു സത്യപ്രതിജ്ഞ.

ಬಿಸಿ ಬಿಸಿ ಸುದ್ದಿ

ಕ್ರಿಕೆಟ್ ಲೈವ್ ಸ್ಕೋರ್

ಚಿನ್ನ ಮತ್ತು ಬೆಳ್ಳಿ ಬೆಲೆಗಳು