‘പാർലമെന്റിൽ നിന്ന് കിട്ടിയ വരുമാനത്തിൽ നയാ പൈസ കൈകൊണ്ട് തൊട്ടിട്ടില്ല’; സുരേഷ് ഗോപി എംപി

ആലപ്പുഴ: എംപി എന്ന നിലയിൽ തനിക്ക് കിട്ടിയ വരുമാനം, പെൻഷൻ എന്നിവയിൽ നിന്ന് ഒരു നയാ പൈസ പോലും കൈകൊണ്ട് തോറ്റിട്ടില്ലെന്ന് സുരേഷ് ഗോപി. നേരത്തെ രാജ്യസഭാ എംപി ആയിരുന്നപ്പോളും ഇപ്പോൾ തൃശൂർ എംപിയായപ്പോമ്പോഴും പാർലമെന്റിൽ നിന്ന് കിട്ടിയ വരുമാനവും പെൻഷനും കൊകൊണ്ട് തൊട്ടിട്ടില്ലെന്നാണ് തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് ഇക്കുറി തിരഞ്ഞെടുക്കപ്പെട്ട നടൻ കൂടിയായ അദ്ദേഹം പറഞ്ഞത്.ബിജെപി ആലപ്പുഴ ജില്ലാ ഓഫീസ് ഉദ്ഘാടനത്തിൽ പങ്കെടുക്കുകയായിരുന്നു സുരേഷ് ഗോപി. ഈ വേദിയിൽ വച്ചാണ് അദ്ദേഹം തുറന്നുപറച്ചിൽ നടത്തിയത്. താൻ ഒരിക്കലും തൊഴിലിന് വന്ന ആളല്ലെന്നും ആർക്ക് വേണമെങ്കിലും ഈ പറഞ്ഞ കാര്യങ്ങൾ ശരിയാണോയെന്ന് പരിശോധിക്കാമെന്നും സുരേഷ് ഗോപി അറിയിച്ചു. എന്തിനാണ് താൻ രാഷ്ട്രീയത്തിലേക്ക് വന്നതെന്നും സുരേഷ് ഗോപി പ്രസംഗത്തിനിടെ വെളിപ്പെടുത്തുകയുണ്ടായി.

sureshgopimpsalarynew

ഞാൻ ഇഷ്‌ടപ്പെടുന്ന ഒരുപാട് നേതാക്കളുണ്ട്. അവർക്കൊരു രാഷ്ട്രീയ പിൻബലം നൽകാൻ വേണ്ടി മാത്രമാണ് ഇതിലേക്ക് വന്നത്. മുൻപ് ഗുജറാത്തിൽ വച്ച് നരേന്ദ്ര മോദിയെ കണ്ടപ്പോഴും തന്റെ തീരുമാനത്തിൽ മാറ്റമുണ്ടായിരുന്നില്ല. എന്നാൽ എന്റെ അന്നം മുട്ടിക്കുന്ന ചില രാഷ്ട്രീയ നീക്കങ്ങൾ ഉണ്ടായതോടെയാണ് ഈ മേഖലയിലേക്ക് ഇറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.ഒരിക്കലും രാഷ്ട്രീയം ഉണ്ടാകില്ലെന്ന് കരുതിയ ആളാണ് താൻ. ഒരു പുസ്‌തകം എഴുതിയാൽ തീരാവുന്നതേ ഉള്ളൂ പല മഹാന്മാരുമെന്നും സുരേഷ് ഗോപി പറഞ്ഞു. ജയസാധ്യതയുള്ളവരെ സ്ഥാനാർത്ഥികൾ ആക്കണമെന്നും ജയിക്കുമെന്ന് ഉറപ്പുള്ളവരെ നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിജയം മാത്രമാണ് എല്ലാവരും നോക്കുകയെന്നും ശതമാന കണക്കുകൾ അല്ലെന്നും സുരേഷ് ഗോപി പറയുന്നു.

ജയിക്കുമെന്ന് ഉറപ്പായുള്ളവരെ തിരഞ്ഞെടുപ്പിൽ നിർത്തിയാൽ 60 ശതമാനം സീറ്റുകൾ വരെ നേടാമെന്നും സുരേഷ് ഗോപി പറയുന്നു. പുതിയ തീരുമാനങ്ങൾ എടുക്കണം. അല്ലെങ്കിൽ നമ്മുടെ അധ്വാനം വെറുതെ പാഴായി പോകും. നമ്മൾ അടുത്ത സാധ്യതയാണെന്ന് ജനം പറയുമ്പോൾ അതിന്റെ വാലുപിടിച്ച് പറയാനുള്ള ആർജവം നമുക്ക് ഉണ്ടാകണമെന്നും സുരേഷ് ഗോപി പറഞ്ഞു.അതേസമയം, ഇത്തവണ ബിജെപി സ്ഥാനാർത്ഥിയായി ത്യശൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച സുരേഷ് ഇടത്-വലത് സ്ഥാനാർത്ഥികളെ ഒരുപോലെ ഞെട്ടിച്ചുകൊണ്ടാണ് ജയം പിടിച്ചെടുത്തത്. സിപിഐ നേതാവായ വിഎസ് സുനിൽ കുമാറും കോൺഗ്രസിന് വേണ്ടി കെ മുരളീധരനും കളത്തിൽ ഇറങ്ങിയിട്ടും മണ്ഡലം ബിജെപി പിടിച്ചെടുക്കുകയായിരുന്നു.

VS NEWS DESK
Author: VS NEWS DESK

pradeep blr