Snake Enters Kerala Secretariat: സെക്രട്ടറിയേറ്റിലേക്ക് കയറിയ പാമ്പ് എവിടെ? പിടികൂടാനാകാതെ വനം വകുപ്പ്

Snake Enters Kerala Secretariat Building: കെട്ടടത്തിലെ വാഷ് ബെയ്സിന് സമീപത്തെ പടിയിലാണ് പാമ്പുണ്ടായിരുന്നത്. എന്നാൽ ശ്രമം പാഴായപ്പോൾ വനം വകുപ്പിനെ വിവരമറിയിക്കുകയും ചെയ്തു. ജീവനക്കാരുടെ ബഹളം കേട്ടതോടെ പാമ്പ് ആദ്യം കണ്ട് സ്ഥലത്തുനിന്ന് ഇഴഞ്ഞ് നീങ്ങുകയായിരുന്നു. സെക്രട്ടറിയേറ്റിലെ പഴയ കെട്ടിടത്തിലാണ് ജലവിഭവ വകുപ്പ് പ്രവർത്തിക്കുന്നത്.

Snake Enters Kerala Secretariat: സെക്രട്ടറിയേറ്റിലേക്ക് കയറിയ പാമ്പ് എവിടെ? പിടികൂടാനാകാതെ വനം വകുപ്പ്

സെക്രട്ടറിയേറ്റ് (​Image Credits: Social Media)
തിരുവനന്തപുരം: ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിനുള്ളിൽ പാമ്പ് കയറിയിട്ട് (Snake Enters Kerala Secretariat) മണിക്കൂറുകൾ പിന്നിടുന്നു. സെക്രട്ടറിയേറ്റിലെ മെയിൻ ബ്ലോക്കിൽ ജലവിഭവ വകുപ്പിനും-സഹകരണ വകുപ്പിനുമിടയിലാണ് ജീവനക്കാർ പാമ്പിനെ കണ്ടത്. കണ്ടയുടൻ തന്നെ ജീവനക്കാർ പാമ്പിനെ പിടിക്കാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല. കെട്ടടത്തിലെ വാഷ് ബെയ്സിന് സമീപത്തെ പടിയിലാണ് പാമ്പുണ്ടായിരുന്നത്. എന്നാൽ ശ്രമം പാഴായപ്പോൾ വനം വകുപ്പിനെ വിവരമറിയിക്കുകയും ചെയ്തു. ജീവനക്കാരുടെ ബഹളം കേട്ടതോടെ പാമ്പ് ആദ്യം കണ്ട് സ്ഥലത്തുനിന്ന് ഇഴഞ്ഞ് നീങ്ങുകയായിരുന്നു. സെക്രട്ടറിയേറ്റിലെ പഴയ കെട്ടിടത്തിലാണ് ജലവിഭവ വകുപ്പ് പ്രവർത്തിക്കുന്നത്.

വിദ്യാർത്ഥിക്ക് ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ സംഭവം

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ക്ലാസ് മുറിക്കുള്ളിൽ വച്ച് വിദ്യാർത്ഥിക്ക് പാമ്പു കടിയേറ്റ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്. ചെങ്കൽ സർക്കാർ യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിക്കാണ് ക്ലാസ്സ് മുറിയിൽ വച്ച് പാമ്പ് കടിയേറ്റത്. ചെങ്കൽ മേക്കോണം സ്വദേശികളായ ഷിബുവിന്റെയും ബീനയുടെയും മകൾ നേഹ (12)യെയാണ് പാമ്പ് കടിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെയാണ് സംഭവം. നേഹയുടെ വലത് കാലിനാണ് പാമ്പു കടിയേറ്റത്. കുട്ടിയെ ഉടൻ തന്നെ അധ്യാപകർ ചെ​ങ്ക​ൽ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും തുടർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്കും കൊണ്ടുപോയി.

സ്കൂളും പരിസരവും കാടുമൂടി കിടക്കുന്നതാണ് ഇത്തരം സംഭവങ്ങൾക്ക് പിന്നിലെന്നാണ് നാട്ടുകാരുടെയും മാതാപിതാക്കളുടെയും ആരോപണം. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ കലാ പരിപാടികളിൽ‌ നേഹയും പങ്കാളിയായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ കാലിൽ മുള്ളു കുത്തിയത് പോലെയുള്ള വേദന അനുഭവപ്പെട്ടതോടെയാണ് ശ്രദ്ധിക്കുന്നത്. തുടർന്ന് അധ്യാപകർ നടത്തിയ പരിശോധനയിലാണ് പാമ്പു കടിയേറ്റതാണെന്ന് മനസ്സിലായത്. കുട്ടിയെ കടിച്ച പാമ്പിനെ അധ്യാപകർ തന്നെ തല്ലിക്കൊല്ലുകയും ചെയ്തു.

അതേസമയം സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവം അന്വേഷിച്ച് ഉടൻ തന്നെ റിപ്പോർട്ട് നൽകാനാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദ്ദേശം നൽകിയത്. സ്‌കൂളും പരിസരവും പാഴ്‌ച്ചെടികൾ വളർന്ന് കാടുകയറിയ നിലയിലാണ്. ഇവിടെനിന്നാകാം പാമ്പ് ക്ലാസ്‌മുറിയിലെത്തിയതെന്നാണ് പ്രാഥമിക നി​ഗമനം. കൂടുതൽ ചികിത്സക്കായി വിദ്യാർഥിനിയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

അതേസമയം സ്കൂളിന് ചുറ്റുമുള്ള കാട് വെട്ടിത്തെളിക്കാൻ തുടങ്ങിയപ്പോഴാണ് പാമ്പ് വന്നത് എന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. പാമ്പ് കടിയേൽക്കുമ്പോൾ നേഹയുടെ കൂടെ മറ്റ് സഹപാഠികളുെം ഉണ്ടായിരുന്നു. എന്നാൽ മറ്റ് കുട്ടികളെല്ലാം സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.

ಬಿಸಿ ಬಿಸಿ ಸುದ್ದಿ

ಕ್ರಿಕೆಟ್ ಲೈವ್ ಸ್ಕೋರ್

ಚಿನ್ನ ಮತ್ತು ಬೆಳ್ಳಿ ಬೆಲೆಗಳು