കണ്ണൂർ: പെരിയ ഇരട്ടക്കൊലപാതക കേസ് സി ബി ഐയ്ക്ക് വിട്ട ഹൈക്കോടതി വിധിക്കെതിരെയുള്ള നിയമപോരാട്ടത്തിനായി സർക്കാർ ചെലവാക്കിയത് ഒരു കോടിയിലധികം രൂപ. കേസ് സി ബി ഐയ്ക്ക് വിട്ട വിധിക്കെതിരെ സർക്കാർ നടത്തിയ നിയമപോരാട്ടം സുപ്രീംകോടതി വരെ എത്തുകയായിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവർ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് സി ബി ഐയ്ക്ക് വിട്ടത്.ഇതിനെതിരെ സർക്കാർ നിയമപോരാട്ടം നടത്തി. വിവിധ ഘട്ടങ്ങളിലായി സർക്കാരിന് വേണ്ടി മൂന്ന് അഭിഭാഷകരാണ് ഹാജരായത്. 88 ലക്ഷം രൂപയാണ് അഭിഭാഷകർക്ക് നൽകിയ പ്രതിഫലം എന്നാണ് റിപ്പോർട്ട്. താമസം, വിമാനത്തിന്റെ ചെലവ്, ഭക്ഷണം എന്നീ ഇനങ്ങളിൽ 2. 82 ലക്ഷം രൂപ ചെലവിട്ടതായി പറയുന്നു.സ്റ്റാൻഡിംഗ് കൗൺസിലിനെ കൂടാതെ മറ്റൊരു സീനിയർ അഭിഭാഷകനും സുപ്രീംകോടതിയിൽ ഹാജരായി. ഈ അഭിഭാഷകൻ 60 ലക്ഷം രൂപ വാങ്ങിയതായാണ് റിപ്പോർട്ട്. 2019 ഫെബ്രുവരി 17 ന് രാത്രി ഏഴരയോടെയാണ് കൊലപാതകം നടന്നത്. ബൈക്കിൽ പോവുകയായിരന്ന ശരത് ലാലിനെയും കൃപേഷിനെയും കല്യോട്ട് കൂരാങ്കര റോഡിൽ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ആദ്യം ലോക്കൽ പോലീസിന്റെ പ്രത്യേക സംഘവും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൽ ശരത്തിന്റെയും കൃപേഷിന്റെയും മാതാപിതാക്കളാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടത്. ഹൈക്കോതി സിംഗിൾ ബെഞ്ച് അന്വേഷണം സി ബി ഐയ്ക്ക് വിട്ടു. സി ബി ഐ അന്വേഷണത്തിനെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. അപ്പീൽ തള്ളിയതിന് പിന്നാലെയാണ് സുപ്രീംകോടതിയിൽ എത്തിയത്. 2019 ൽ ഡിസംബറിൽ സുപ്രീംകോടതിയും അപ്പീൽ തള്ളി. അന്വേഷണം സി ബി ഐ ഏറ്റെടുതതു. 2012 ൽ ആണ് സി ബി ഐ കോടതിയിൽ കുറ്റപത്രം നൽകിയത്.2024 ഡിസംബർ 28 ന് ആണ് കേസിലെ 14 പ്രതികൾ കുറ്റക്കാരണെന്ന് കോടകി വിധിച്ചത്. പത്ത് പ്രതികളെ കുറ്റവിമുക്തരാക്കി. സി പി എം നേതക്കൾ ഉൾപ്പെടെ 24 പ്രതികളാണ് ഉണ്ടായിരുന്നു. കൊലപാകത്തിൽ നേരിട്ട് പങ്കെടുത്ത ഒന്ന് മുതൽ 8 വരെടയുള്ള പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. ജനുവരി 3 ന് ശിക്ഷാവിധി പറയും.