ഡൽഹി: ഹിമാചൽ പ്രദേശിൽ കനത്ത മഞ്ഞിവീഴ്ച. കുളുവിലെ സ്കീ റിസോർട്ടായ സോളാങ് നവയിൽ കുടുങ്ങിയ അയ്യായിരത്തോളം വിനോദസഞ്ചാരികളെ കനത്ത മഞ്ഞുവീഴ്ചയ്ക്കിടെ പോലീസ് രക്ഷപ്പെടുത്തി. സോളാങ് നാലയിൽ ആയിരത്തോളം വാഹനങ്ങൾ കുടങ്ങിയതിനെ തുടർന്ന് വെള്ളിയാഴ്ച രക്ഷാപ്രവർത്തനം ആരംഭിച്ചതായി കുളു പോലീസ് പറഞ്ഞു.മഞ്ഞുവീഴ്ചയെ തുടർന്ന് 1000 ഓളം ടൂറിസ്റ്റ് വാഹനങ്ങളും മറ്റ് വാഹനങ്ങളും സോളംഗ് നാലയിൽ കുടുങ്ങിയതായും ഈ വാഹനങ്ങളിൽ ഏകദേശം 5000 വിനോസഞ്ചാരികളുണ്ടായിരുന്നതായും വാഹനങ്ങളും വിനോദസഞ്ചാരികളെയും കുളു പോലീസ് രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയെന്നും രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണെന്നും കുളു പോലീസ് പറഞ്ഞു.കനത്ത മഞ്ഞുവീഴ്ച തുടരുമെന്നാണ് അറിയിപ്പ്. ഇന്ന് കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് ആണ് ഹിമാചലിൽ.
ലൗഹൗൾ – സ്പിതി, ചമ്പ, കാൻഗ്ര, ഷിംല, കിന്നൗർ, കുളു എന്നിവയുൾപ്പെടെ ആറ് ജില്ലകളിൽ കനത്ത മഞ്ഞുവീഴ്ചയ്ക്കാണ് സാക്ഷ്യം വഹിച്ചത്.
ഡിസംബർ 29 മുതൽ ബിലാസ്പൂർ, ഹാമിർപൂർ, ഉന ജില്ലകൾ ഉൾപ്പെടെയുള്ള സമതലങ്ങളെ വീണ്ടും തണുപ്പ് തരംഗം ബാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാണ്ഡി, കുളു, ചമ്പ എന്നിടങ്ങളിലും ജനുവരി 1 വരെ കഠിമായ തണുപ്പ് തുടരാൻ സാധ്യതയുണ്ട്. മഞ്ഞ് ബാധിത പ്രദേശങ്ങളിലെ താമസക്കാരും യാത്രക്കാരും ജാഗ്രതപാലിക്കണമെന്നും മുൻകരുതലെടുക്കണം എന്നും നിർദ്ദേശം ഉണ്ട്.
അതേ സമയം ജമ്മു കശ്മീരിലെയും ഹിമാചൽ പ്രദേശിലെയും പല ഭാഗങ്ങളിലും വെള്ളിയാഴ്ച കനത്ത മഞ്ഞുവീഴ്ചയുണ്ടായി. പലയിടത്തും ഗതാഗതം സ്തംഭിച്ചു. രാവിലെ മുതൽ ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴ്ച ആരംഭിച്ചിരുന്നു. ശ്രീനഗർ ഉൾപ്പെടെയുള്ള സമതലങ്ങലിൽ ഉച്ചയ്ക്ക് ശേഷം മഞ്ഞുവീഴ്ച അനുഭവപ്പെട്ടു. ശ്രീനഗറിന് പുറമെ ഗന്ദർബാൽ, ഷോപിയാൻ, പുൽവാമ ജില്ലകളിലെ സമതലങ്ങളിലും സീസണിലെ ആദ്യ മഞ്ഞുവീഴ്ചയാണ് രേഖപ്പെടുത്തിയത്. കനത്ത മഞ്ഞുവീഴ്ച ശ്രീനഗർ ലേ ഹൈവേയിം മുഗൾ റോഡും അടച്ചിടാൻ കാരണമായി. ശ്രീനഗർ ജമ്മു ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.
Author: VS NEWS DESK
pradeep blr