തിരുവനന്തപുരത്ത് നാലാം ക്ലാസ് വിദ്യാർത്ഥിനി സ്കൂൾ ബസ് കയറി മരിച്ചു; കുട്ടിയുടെ ദേഹത്ത് പിൻചക്രം കയറി

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർത്ഥിനി സ്കൂൾ ബസ് കയറി മരിച്ചു. നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ചത്. മടവൂർ ​ഗവ. എൽ പി എസി ലെ നാലാം ക്ലാസി വിദ്യാർത്ഥിനി കൃഷ്ണേന്ദു ആണ് മരിച്ചത്. കുട്ടിയുടെ ദേഹത്ത് സ്കൂൾ ബസ്സിന്റെ പിൻ ചക്രം കയറി ഇറങ്ങുകയായിരുന്നു.
തിരുവനന്തപുരം മടവൂരിലാണ് അപകടം ഉണ്ടായത്. കുട്ടയെ ഇറക്കി സ്കൂൾ ബസ് മുന്നോട്ട് എടുത്തപ്പോഴാണ് അപകടം നടന്നത്. കുട്ടിയുടെ വീടിന്റെ മുന്നിൽ വെച്ചാണ് അപകടം നടന്നത്.
കുട്ടിയെ ഇറക്കി തിരിച്ച് പോകുംവഴിയായിരുന്നു അപകടം. വീടിനടുത്തെ ഇടവഴിയിൽ ബസിറങ്ങി നടക്കുന്നതിനിടെ കാൽവഴുതി കുട്ടി വീഴുകയായിരുന്നു. ബസ്സിന്റെ പിൻഭാ​ഗത്തെ ചക്രം കുട്ടിയുടെ ദേഹത്ത് കയറി ഇറങ്ങുകയായിരുന്നു. കുട്ടിയെ ഉടനടി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

VS NEWS DESK
Author: VS NEWS DESK

pradeep blr

ಬಿಸಿ ಬಿಸಿ ಸುದ್ದಿ

ಕ್ರಿಕೆಟ್ ಲೈವ್ ಸ್ಕೋರ್

ಚಿನ್ನ ಮತ್ತು ಬೆಳ್ಳಿ ಬೆಲೆಗಳು