കൊച്ചി ∙ കളമശേരി ഗവ. പോളിടെക്നിക് ഹോസ്റ്റലിൽനിന്നു കഞ്ചാവ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് പരസ്പര ആരോപണങ്ങളുമായി എസ്എഫ്ഐയും കെഎസ്‍യുവും. പൊലീസ് അറസ്റ്റ് ചെയ്ത 3 പേരിൽ എസ്എഫ്ഐ നേതാവും ക്യാംപസ് യൂണിയൻ ജനറൽ സെക്രട്ടറിയുമായ ആർ.അഭിരാജുമുണ്ട്. താൻ ഹോസ്റ്റലിൽ ഉണ്ടായിരുന്നില്ലെന്നും മനപ്പൂർവം കേസിൽ കുടുക്കുകയായിരുന്നു എന്നുമാണ് അഭിരാജ് പറയുന്നത്. ഇതിനെ എസ്എഫ്ഐ ഏരിയാ കമ്മിറ്റിയും പിന്തുണച്ചു. കെഎസ്‍യു നേതാവിന്റെ മുറിയിൽ നിഇന്നലെ രാത്രി പോളിടെക്നിക്കിന്റെ പെരിയാർ ഹോസ്റ്റലിൽ നാർക്കോട്ടിക് സെൽ, ഡാൻസാഫ്, തൃക്കാക്കരയിലെയും കളമശേരിയിലെയും പൊലീസ് തുടങ്ങിയവർ നടത്തിയ റെയ്‍ഡിൽ 3 പേർ അറസ്റ്റിലാവുകയും 2 കിലോഗ്രാം കഞ്ചാവ് കണ്ടെടുക്കുകയും ചെയ്തിരുന്നു. ഹോസ്റ്റലിലെ ഒന്നാം നിലയിലുള്ള ജി–11 മുറിയിൽ നിന്ന് 1.909 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കൊല്ലം കുളത്തൂപ്പുഴ വില്ലുമല സ്വദേശി എം.ആകാശിനെ (21) ഈ കേസിൽ അറസ്റ്റ് ചെയ്തു. ഈ കഞ്ചാവ് ചെറിയ പായ്ക്കറ്റുകളിലാക്കി വിൽപനയ്ക്ക് തയാറാക്കുന്നതിനിടെയാണ് പൊലീസ് എത്തിയത്. ആകാശിന്റെ മുറിയിൽനിന്ന് കഞ്ചാവ് തൂക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസും പിടിച്ചെടുത്തു.ന്നാണ് കഞ്ചാവ് പിടിച്ചതെന്നും ഓടിപ്പോയ 2 പേർ കെഎസ്‍യു നേതാക്കളാണെന്നും എസ്എഫ്ഐ ആരോപിച്ചു; ഇതു പാടേ തള്ളുകയാണു കെഎസ്‍യു.
ഹോസ്റ്റലിന്റെ രണ്ടാം നിലയിലുള്ള എഫ്–39 മുറിയിൽ നടത്തിയ റെയ്ഡിൽ 9.70 ഗ്രാം കഞ്ചാവാണു പിടിച്ചെടുത്തത്. ഹരിപ്പാട് വെട്ടുവേണി സ്വദേശി ആദിത്യൻ (20), കരുനാഗപ്പള്ളി തൊടിയൂർ നോർത്ത് സ്വദേശി ആർ.അഭിരാജ് (21) എന്നിവർ ഈ കേസിൽ അറസ്റ്റിലായി. വാണിജ്യ അളവിലല്ല ഇവരിൽനിന്നു പിടിച്ച കഞ്ചാവ് എന്നതിനാൽ ഇരുവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ആകാശിനെ ഉച്ച കഴിഞ്ഞ് മജിസ്ട്രേറ്റിനു മുൻപാകെ ഹാജരാക്കും.
∙ ‘ലഹരി ഉപയോഗിക്കുന്ന ആളല്ല’
കളമശേരി പോളിടെക്നിക് കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും വിൽപനയും നടക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ െപാലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. 6 മാസമായി പൊലീസുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് പോളി ടെക്നിക് പ്രിൻസിപ്പൽ ഡോ. ഐജു തോമസ് വ്യക്തമാക്കി. അതിന്റെ ഭാഗമായാണ് റെയ്ഡ് നടന്നതെന്നും സൂചിപ്പിച്ചു. ഇന്ന് ഹോളി ആഘോഷം നടക്കുന്നതിനാൽ ഈ സമയത്ത് ഉപയോഗിക്കുന്നതിനാണ് കൂടിയ അളവിൽ കൊണ്ടുവന്നത് എന്നാണ് കരുതുന്നത്. കഞ്ചാവ് വിൽപനയ്ക്ക് കൊണ്ടുവരുന്ന കാര്യത്തിൽ നേരത്തേ ഹോസ്റ്റലിൽ പണപ്പിരിവ് നടന്ന വിവരവും പൊലീസിന് കിട്ടിയിരുന്നു. അതിനിടെ, പോളിടെക്നിക് പരിസരത്ത് വച്ച് ഇവിടുത്തെ ഒരു പൂർവവിദ്യാർഥിയെ കഞ്ചാവുമായി പൊലീസ് അടുത്തിടെ പിടികൂടി. ഇയാളിൽ നിന്ന് കിട്ടിയ വിവരത്തിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് എന്നു കരുതുന്നു.
ഹോസ്റ്റലിൽ പൂർവ വിദ്യാർഥികളടക്കം വന്നു പോകുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ കഞ്ചാവ് എവിടെ നിന്ന് എത്തി എന്നതടക്കം പരിശോധിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു. കേസിൽ കുടുക്കുകയായിരുന്നു എന്ന ആരോപണവും പൊലീസ് നിഷേധിച്ചു. നിയമാനുസൃതം എല്ലാ തെളിവുകളോടും കൂടിയാണ് പരിശോധന നടത്തിയത് എന്നും പൊലീസ് പറയുന്നു. പൊലീസ് സംഘം റെയ്ഡിന് എത്തുമ്പോൾ താൻ ക്യാംപസിൽ ആയിരുന്നു എന്നാണ് അഭിരാജിന്റെ വാദം. ഇന്ന് എസ്എഫ്ഐ യൂണിറ്റ് സമ്മേളനം നടക്കുന്നതിനാൽ അതിന്റെ അലങ്കാര പരിപാടികളുമായി ബന്ധപ്പെട്ട് ക്യാംപസിൽ ഉണ്ടായിരുന്ന താൻ റെയ്ഡ് നടക്കുന്നത് അറിഞ്ഞാണ് ഹോസ്റ്റലിൽ എത്തിയത് എന്ന് അഭിരാജ് പറയുന്നു.
താന്‍ ലഹരി ഉപയോഗിക്കുന്ന ആളല്ലെന്നും കഞ്ചാവ് തന്റേതല്ലെന്ന് പറഞ്ഞിട്ടും പൊലീസ് ഭീഷണിപ്പെടുത്തുകയും കേസ് എടുക്കുകയുമാണ് ചെയ്തത് എന്നാണ് അഭിരാജ് പറയുന്നത്. റെയ്ഡ് സമയത്തു ഹോസ്റ്റലിൽനിന്ന് ഇറങ്ങി ഓടിയ ആളുകൾ കെഎസ്‍യു നേതാക്കളായ ആദിലും അനന്തുവുമാണെന്ന് എസ്എഫ്ഐ ഏരിയ സെക്രട്ടറി ദേവരാജ് ആരോപിച്ചു. കഴിഞ്ഞ വർഷം ആര്‍ട്സ് ക്ലബ് സെക്രട്ടറി സ്ഥാനത്തേക്ക് കെഎസ്‍യു പാനലിൽ മത്സരിച്ച ആളാണ് ആദിൽ എന്നും ഇവർ ഒളിവിലാണ് എന്നും എസ്എഫ്ഐ ആരോപിച്ചിരുന്നു.
തൊട്ടുപിന്നാലെ ക്യാംപസിൽ എത്തിയ ആദിലും അനന്തുവും എസ്എഫ്ഐ ആരോപണം നിഷേധിച്ചു. സുഹൃത്തുമൊത്ത് ഭക്ഷണം കഴിക്കാൻ പുറത്തു പോയതായിരുന്നു താൻ എന്നാണ് ആദിലിന്റെ വാദം. രാത്രി 10 മണിക്ക് ഹോസ്റ്റലിന്റെ ഗേറ്റ് അടയ്ക്കുന്നതിനാൽ എത്താൻ വൈകുമെന്നു മനസ്സിലാക്കി സുഹൃത്തിനൊപ്പം പുറത്താണ് താമസിച്ചതെന്നും ആദിൽ പറയുന്നു. താൻ ഹോസ്റ്റലില്ല താമസമെന്നും ഭക്ഷണം വിതരണം ചെയ്യുമ്പോഴായിരുന്നു റെയ്ഡ് സമയത്ത് എന്ന് അനന്തുവും പറയുന്നു. അറസ്റ്റിലായ ആകാശ് കെഎസ്‍യു ഭാരവാഹിത്വത്തിൽ ഉള്ള ആളല്ലെന്നും സുഹൃത്താണെന്നും ഇരുവരും പറഞ്ഞു. അവസാന വർഷ വിദ്യാർഥികളാണ് അറസ്റ്റിലായവർ. ഒരാഴ്ച കൂടിയേ ഇനി ഇവർക്ക് ക്ലാസ് ഉള്ളൂ. അക്കാദമിക് കൗൺസിൽ യോഗം ചേർന്ന് ഈ വിദ്യാർഥികളുടെ ഭാവി കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി.