Allahabad High Court: പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുന്നത് ബലാത്സംഗമല്ല; വിവാദ നിരീക്ഷണവുമായി അലഹബാദ് ഹൈക്കോടതി

 പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന കേസിൽ വിചാരണ നേരിടാനുള്ള കീഴ്ക്കോട് ഉത്തരവിനെതിരെയാണ് ഇരുവരും ഹർജി സമർപ്പിച്ചത്. അലഹബാദ് ഹൈക്കോടതിയിലെ സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്രയുടേതാണ് വിവാദ നിരീക്ഷണം.ന്യൂഡൽഹി: വിവാദ നിരീക്ഷണത്തിൽ കുടുങ്ങി അലഹബാദ് ഹൈക്കോടതി. പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുന്നതോ അതിന് ശ്രമിക്കുന്നതോ ബലാത്സംഗമായി കണക്കാക്കാൻ കഴിയില്ലെന്നാണ് അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം. ബലാത്സംഗകേസിൽ രണ്ട് പ്രതികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന കേസിൽ വിചാരണ നേരിടാനുള്ള കീഴ്ക്കോട് ഉത്തരവിനെതിരെയാണ് ഇരുവരും ഹർജി സമർപ്പിച്ചത്. അലഹബാദ് ഹൈക്കോടതിയിലെ സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്രയുടേതാണ് വിവാദ നിരീക്ഷണം.ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുക്കയും പൈജാമയുടെ ചരട് പിടിച്ചുവലിക്കുകയും ചെയ്തുവെന്നും സമീപത്തെ കലുങ്കിനടുത്തേക്ക് കൊണ്ടുപോയി ബലാത്സംഗത്തിന് ശ്രമിച്ചുവെന്നുമാമ് കേസ്. ആ സമയം അതുവഴി ഒരാൾ വരുന്നത് കണ്ട് അവർ പെൺകുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. കേസിൻ്റെ അടിസ്ഥാനത്തിൽ രണ്ട് പ്രതികളും വിചാരണ നേരിടണമെന്ന് കീഴ്‌ക്കോടതി ഉത്തരവ് ഇട്ടിരുന്നു.അതേസമയം, പ്രതി കലുങ്കിനടുത്തേക്ക് വലിച്ചിഴച്ചകൊണ്ടുപോയെന്നതിനാൽ പെൺകുട്ടിയെ നഗ്നയാക്കിയെന്നോ വസ്ത്രം അഴിച്ചുമാറ്റിയെന്നോ സാക്ഷികൾ പറഞ്ഞിട്ടില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. അതിനാൽ കീഴ്‌ക്കോടതിയുടെ കണ്ടെത്തകുൾ നിലനിൽക്കുന്നതല്ലെന്നും ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്രയുടെ ബെഞ്ച് വ്യക്തമാക്കി.

ಬಿಸಿ ಬಿಸಿ ಸುದ್ದಿ

ಕ್ರಿಕೆಟ್ ಲೈವ್ ಸ್ಕೋರ್

ಚಿನ್ನ ಮತ್ತು ಬೆಳ್ಳಿ ಬೆಲೆಗಳು