കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ അതിലെ കഥാപാത്രങ്ങളെ പറ്റിയുള്ള സംശയങ്ങളും തിയറികളും സോഷ്യൽ മീഡിയയിൽ സജീവമാണ്.
റീലീസിന് മുന്നേ തരംഗം സൃഷ്ടിക്കുകയാണ് പൃഥ്വിരാജ് – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ എമ്പുരാൻ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ അതിലെ കഥാപാത്രങ്ങളെ പറ്റിയുള്ള സംശയങ്ങളും തിയറികളും സോഷ്യൽ മീഡിയയിൽ സജീവമാണ്. അതിൽ ഏറ്റവും അധികം ആളുകൾ ശ്രദ്ധിച്ചത് ട്രെയിലറിലെ രണ്ട് മിനിറ്റ് ഇരുപത്തിയെട്ടാം സെക്കൻഡിൽ കാണിക്കുന്ന ഒരു കഥാപാത്രത്തെയാണ്. ഇത് ആരെന്ന് അറിയാനാണ് പലർക്കും ആകാംഷ. ഒരു ചുവന്ന തുണി കൊണ്ട് മുഖം മറച്ചു നിൽക്കുന്ന ആ നടൻ ആരാണെന്ന് പലരും ചോദിച്ചിരുന്നു.
മാർച്ച് 27ന് ‘എമ്പുരാൻ’ ആഗോള റീലിസിന് ഒരുങ്ങുകയാണ്. മാർച്ച് 20ന് എത്തിയ ചിത്രത്തിന്റെ ട്രെയിലറിന് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അർദ്ധരാത്രി 1.08നായിരുന്നു അണിയറ പ്രവർത്തകർ ട്രെയിലർ പുറത്തുവിട്ടത്. ഈ സമയവും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. അതേസമയം, ചിത്രത്തിന് ആദ്യഭാഗമായ ലൂസിഫറിനേക്കാൾ ദൈർഖ്യമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലൂസിഫറിന്റെ ദൈർഖ്യം 2 മണിക്കൂർ 52 സെക്കൻഡ് ആയിരുന്നു. എന്നാൽ, എമ്പുരാൻ 2 മണിക്കൂർ 59 മിനിറ്റ് 59 സെക്കറ്റ് ആണെന്നാണ് റിപ്പോർട്ടുകൾ. ഇതിനകം ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. മാർച്ച് 21നാണ് ഇന്ത്യയിൽ ബുക്കിംഗ് ആരംഭിച്ചത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ട്.